മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍ കറി ഒഴിച്ച് മുത്തച്ഛന്റേയും പിതൃസഹോദരിയുടേയും ക്രൂരത; രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം; പ്രതികള്‍ കസ്റ്റഡിയില്‍

 


കൊല്ലം: (www.kvartha.com 17.04.2020) മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍ കറി ഒഴിച്ച് മുത്തച്ഛന്റേയും പിതൃസഹോദരിയുടേയും ക്രൂരത. രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയമെന്നാണ് അറിയുന്നത്. സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം കണ്ണനല്ലൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. മുപ്പത്തഞ്ചു ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അവസ്ഥ വളരെ ദാരുണമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു.

മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍ കറി ഒഴിച്ച് മുത്തച്ഛന്റേയും പിതൃസഹോദരിയുടേയും ക്രൂരത; രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം; പ്രതികള്‍ കസ്റ്റഡിയില്‍

സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ അമ്മ പറയുന്നത്;

കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയേയും പേടിച്ചാണ് താന്‍ ബെഡ്‌റൂമിലേക്ക് ഓടിക്കയറിയത്. ഈ സമയം കുഞ്ഞ് എന്റെ തോളില്‍ കിടക്കുകയായിരുന്നു. പിന്നാലെ എത്തിയ ഭര്‍ത്താവിന്റെ അച്ഛന്‍ ഉടുപ്പില്‍ കുത്തിപ്പിടിക്കുകയും തല്ലുകയും ചെയ്തതിനു പിന്നാലെ കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച മീന്‍കറി ഒഴിക്കുകയായിരുന്നു

ഹൈദരാബാദില്‍ ഡോക്ടറായ ഭര്‍ത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതല്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

ഒരു വര്‍ഷം മുമ്പാണ് കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതല്‍ പല തരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരവും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തന്റെ ദേഹത്തേക്ക് ഒഴിച്ച മീന്‍കറി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.

കൊല്ലം എന്‍ എസ് ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ വരെ പൊള്ളലേറ്റിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ക്കൊന്നും പ്രശ്‌നങ്ങളില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമല്ലെങ്കിലും പൊള്ളലായതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മോശമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛനെ വ്യാഴാഴ്ച തന്നെ കണ്ണനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ 307-ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ് മുത്തച്ഛന്‍. പിതൃസഹോദരിക്കും നല്ല വിദ്യാഭ്യാസമുണ്ട്. വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നവരായിട്ടും ഇവരുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയുണ്ടായത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ബാലവകാശ കമ്മീഷന്‍ പി സുരേഷ് പറഞ്ഞു.

കുഞ്ഞിന്റെ അടുത്ത ബന്ധുക്കള്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയത് ഞെട്ടിപ്പിക്കുന്നതാണ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും. ഡി ജി പി യും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കം ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സംഭവത്തില്‍ ശക്തമായി നടപടികളുമായി മുന്നോട്ട് പോകുമെന്നും പി സുരേഷ് പറഞ്ഞു.

മുതിര്‍ന്നവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കുഞ്ഞിനെ ഉപദ്രവിക്കുക എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത് കേരള സമൂഹത്തിന് തന്നെ അപമാനകരമാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ തക്കതായ നടപടി കുറ്റം ചെയ്തവര്‍ക്ക് നേരെ എടുക്കുമെന്നും ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പി സുരേഷ് വ്യക്തമാക്കി.

Keywords:  Grand father and aunt pours hot fish curry on 3 year old baby due to family problems, Kollam, Local-News, News, Crime, Criminal Case, Police, Custody, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia