വനം വകുപ്പ് ഉദ്യോഗസ്ഥരെയും വെറുതേ വിടില്ല; മധുവിന്റെ മരണം ആദിവാസി ചൂഷണത്തിനെതിരായ നടപടികള്‍ക്ക് തുടക്കമാകും
Feb 25, 2018, 13:25 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.02.2018) അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്യാന്‍ സഹായിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യും. അവധി ദിവസമാണെങ്കിലും ഞായറാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് വിവരം. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും എന്നും അറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിനേത്തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഉന്നതങ്ങളില്‍ പിടിച്ച് രക്ഷപ്പെടാന്‍ നേട്ടോട്ടം തുടങ്ങിയതായും അറിയുന്നു.
വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടാല്‍ ഈ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കും. മധുവിനെ മരണകാരണമാകുന്ന വിധം മര്‍ദിച്ച 16 പേര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്ത പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കൂടി ആകുന്നതോടെ ഈ വിഷയത്തില്‍ സര്‍ക്കാരിനു പറഞ്ഞു നില്ക്കാനാകും എന്നാണ് കരുതുന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ത്തന്നെ മധുവിന്റെ കൊല പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയേക്കും. അങ്ങനെയുണ്ടെങ്കില്‍ അതിനു സര്‍ക്കാര്‍ നല്കുന്ന മറുപടിയില്‍ കേസിന്റെയും നടപടികളുടെയും വിശദാംശങ്ങള്‍ ഉണ്ടാകും. പട്ടികവിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ നിയസഭയില്‍ പ്രസ്താവന നടത്തിയേക്കും. മര്‍ദനത്തിനു ശേഷം ആളുകള്‍ പൊലീസിനു മധുവിനെ കൈമാറിയപ്പോള്‍ അയാള്‍ക്ക് മര്‍ദനമേറ്റ വിവരം മനസിലായിട്ടും പൊലീസ് വേണ്ടവിധം ഇടപെട്ടില്ല എന്ന ആക്ഷേപവും പരിശോധിക്കുന്നുണ്ട്.
മധുവിന്റെ മരണത്തിന് കാരണം ആള്‍ക്കുട്ട മര്‍ദനമാണെന്ന് മനസ്സിലായപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നു. ആദ്യം പത്ത് പേരെയും പിന്നീട് ആറു പേരെയും അറ്സ്റ്റ് ചെയ്തു. എല്ലാവര്‍ക്കുമെതിരേ പട്ടികവര്‍ഗ്ഗ പീഡന വിരുദ്ധ നിയമവും കൊലക്കുറ്റവും ചുമത്തുകയും ചെയ്തു. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിക്കുകയും അടിയന്തരമായി അത് എത്തിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കുകയും ചെയ്തിരു്ന്നു. ഇതിനു പുറമേ മധുവിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതും പരിഗണിച്ചേക്കും. വിശന്നു വലഞ്ഞ മധു അല്പം അരി മോഷ്ടിച്ചതിനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും മധു ഉടുത്തിരുന്ന മുണ്ട് അഴിച്ച് കൈകള്‍ കെട്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.
ആദിവാസികള്‍ക്ക് ജോലിയും കൂലിയും ഭക്ഷണവും ലഭിക്കുന്നില്ലെന്നുമുള്ള ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആദിവാസി ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ വകയിരുത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം അഴിമതി നടത്തി സ്വന്തമാക്കുന്നു എന്ന ആരോപണത്തിനും പഴക്കമേറെയുണ്ട്. ഈ കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന സമഗ്ര അന്വേഷണ സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് വിവരം. മധുവിന്റെ കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Crime, Criminal Case, A.K Balan, Pinarayi vijayan, Police, Arrest, Compensation, Ramesh Chennithala, Government to act against forest officials also.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.