അടിയേറ്റ് ചികിത്സയിലായിരുന്ന നിരവധി കേസുകളിലെ പ്രതി 'മെന്റല്‍ ദീപു' മരിച്ചു
Feb 7, 2022, 12:13 IST
തിരുവനന്തപുരം: (www.kvartha.com 07.02.2022) അടിയേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി 'മെന്റല്‍' ദീപു (37) മരിച്ചു. വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സ്വന്തം സംഘത്തിലുള്ളവര്‍ തന്നെ ദീപുവിനെ ആക്രമിച്ചതെന്നും ജാമ്യത്തിലിറങ്ങിയതിന്റെ പാര്‍ടിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വധശ്രമക്കേസില്‍ ജയിലായിരുന്ന ദീപുവിനെ ജാമ്യത്തിലിറക്കിയത് സുഹൃത്തും ഗുണ്ടയുമായ അയിരൂപ്പാറ കുട്ടനാണ്. കഴിഞ്ഞ ബുധനാഴ്ച ജാമ്യത്തിലിറങ്ങിയതിന്റെ ആഘോഷം നടത്താന്‍ ഗുണ്ടകള്‍ ഒത്തു ചേര്‍ന്നു. മണ്ണുമാഫിയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ ചന്തവിളയിലാണ് ഒത്തു ചേര്‍ന്നത്. ഇവിടെ ടിപര്‍ ലോറി ഡ്രൈവര്‍മാര്‍ക്കായി വാടക്കെടുത്തിരിക്കുന്ന മുറിയില്‍ ഗുണ്ടകള്‍ ഒത്തു ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടെ ഗുണ്ടകള്‍ തമ്മില്‍ വാക്കു തര്‍ക്കമായി.
സുഹൃത്തുക്കള്‍ ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ചു. ബിയര്‍കുപ്പി കൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദീപു രാവിലെ മെഡികല്‍ കോളജാശുപത്രിയില്‍വച്ച് മരിച്ചു. ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടന്‍, സ്റ്റീഫന്‍, പ്രവീണ്‍, ലിബിന്‍ എന്നിവരെ പോത്തന്‍കോട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴക്കൂട്ടത്ത് പട്ടാപ്പകല്‍ പച്ചക്കറികടയില്‍ കയറി ചെറുപ്പക്കാരനെ വെട്ടിക്കൊന്നതടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് ദീപുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.