Robbery | വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വാതില്‍ കുത്തിതുറന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
Oct 5, 2022, 18:15 IST
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഴീക്കോട് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് സംഭവം. അഴീക്കോട്ടെ റിട. റെയില്‍വേ ജീവനക്കാരന്‍ ശ്രീപര്‍ണത്തില്‍ ദാമോദരന്റെ (80) വീട്ടിലാണ് കവര്‍ച നടന്നത്. വീട്ടുകാര്‍ ഉറങ്ങി കിടക്കവെ ടെറസ് വഴി വാതില്‍കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് സ്വര്‍ണാഭരണങ്ങളും പണവും കവരുകയായിരുന്നുവെന്നാണ് പരാതി. അഴീക്കോട് പണ്ണേരിമുക്കിലെ ദാമോദരനും മകളുമാണ് വീട്ടില്‍ താമസം.
കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്ന വീട്ടുകാര്‍ അടുക്കളയുടെയും അകത്തെ മുറിയിലെയും വാതിലുകള്‍ തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയ്ക്കകത്ത് സൂക്ഷിച്ച 15 പവന്റെ ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
തുടര്‍ന്ന് വളപട്ടണം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി മോഷണസ്ഥലം പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പരിസരത്ത് താമസിച്ചുവരുന്ന ചിലരെ ചോദ്യം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Keywords: Latest-News, Kerala, Kannur, Top-Headlines, Robbery, Crime, Theft, Police, Investigates, Gold, Cash, Gold, cash stolen from house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.