ഹോടെല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; കൂടെ ഉണ്ടായിരുന്ന നടി ഉള്‍പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി
Mar 18, 2022, 17:11 IST
പനാജി: (www.kvartha.com 18.03.2022) ഹോടെല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന നടി ഉള്‍പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി.പനാജിക്കടുത്തുള്ള സംഗോള്‍ഡ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവമെന്നും ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായതെന്നും വാര്‍ത്താകുറിപ്പിലൂടെ ഗോവ ക്രൈംബ്രാഞ്ച് അറിയിച്ചു.
ഹാഫിസ് സയ്യിദ് ബിലാല്‍ എന്നയാള്‍ ഹോടലില്‍ വേശ്യാവൃത്തി നടത്തുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് കെണിയൊരുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഹൈദരാബാദ് സ്വദേശിയായ പ്രതി സന്‍ഗോള്‍ഡ ഗ്രാമത്തിലെ ഹോടലിന് സമീപം 50,000 രൂപ അടച്ച് കരാര്‍ ഉറപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് 30 നും 37 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകള്‍ക്കൊപ്പം മാര്‍ച് 17 ന് ഗോവയിലെത്തിയപ്പോഴാണ് 26 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Goa police arrest Hyderabad-based man for running illigal racket; 3 women including 1 TV actress rescued, Goa, News, Criminal Case, Crime, Police, Arrested, Crime Branch, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.