യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തളളിയിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തളളിയിട്ടു
ജയ്‌പൂര്‍ : തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനെ എതിര്‍ത്ത യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തളളിയിട്ടു. പുറത്തേക്ക് വീണ യുവതിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹൃത്തിന്റെ  ഭര്‍തൃപിതാവാണ്  ജയ്‌പൂരിലെ അജ്മീറില്‍ 20കാരിയെ വില്‍ക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെക്കുറിച്ചുളള​വിവരങ്ങള്‍​പൊലീസ് വെളിപ്പെടുത്തിയില്ല. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

നീലം എന്ന തന്റെ സുഹൃത്തിനെ കാണാന്‍ അവരുടെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് 20കാരിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ട്രെയിനില്‍ തന്നെ വില്‍ക്കുന്ന കാര്യം നീലത്തിന്റെ ഭര്‍തൃപിതാവ് സംസാരിക്കുന്ന് കേട്ടതോടെയാണ് യുവതി എതിര്‍ത്തത്. എതിര്‍പ്പ് ശക്തമായപ്പോള്‍ ട്രെയിനില്‍ നിന്ന് തളളിയിടുകയായിരുന്നു.

കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ ഒരുസംഘം ആളുകള്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.

SUMMARY: A 20-year old girl was pushed out of a running train allegedly by the father-in-law of her friend who she says was trying to sell her to someone in Ajmer district. The girl sustained serious injuries and is undergoing treatment at a hospital.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia