ബന്ധുവിനൊപ്പം പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി ഹോട്ടലില്‍ വെച്ച് ഉറങ്ങുന്നതിനിടെ പീഡനത്തിനിരയായി
Nov 11, 2019, 16:41 IST
ADVERTISEMENT
ഗുഡ് ഗാവ്: (www.kvartha.com 11.11.2019) ബന്ധുവിനൊപ്പം പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി ഹോട്ടലില്‍ വെച്ച് ഉറങ്ങുന്നതിനിടെ പീഡനത്തിനിരയായി. രണ്ടുമാസം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗുഡ് ഗാവില്‍ പരീക്ഷയ്ക്ക് എത്തിയപ്പോള്‍ അകന്ന ബന്ധുവായ യുവാവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഗുഡ് ഗാവിലെ മഹേന്ദ്രഗഡ് സ്വദേശിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി.
പരീക്ഷയുടെ ഭാഗമായി ഗുഡ് ഗാവില്‍ എത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് ഹോട്ടലില്‍ താമസിപ്പിക്കുകയും രാത്രിയില്‍ ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനെതിരെ പെണ്‍കുട്ടി മഹേന്ദ്രഗഡ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സംഭവം നടന്നത് ഗുഡ് ഗാവിലായതിനാല്‍ അവിടുത്തെ പോലീസിന് കൈമാറി. പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.
പരീക്ഷാ സെന്ററില്‍ വച്ചാണ് പെണ്‍കുട്ടി അകന്ന ബന്ധു കൂടിയായ കസിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ നിര്‍ബന്ധിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് രാത്രിയില്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. രണ്ട് മാസത്തോളം വിവരം രഹസ്യമാക്കി വച്ചുവെങ്കിലും ഒടുവില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാതെ പെണ്‍കുട്ടി വിവരം പുറത്തുപറയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Girl molesting complaint against relative, News, Local-News, Molestation, Crime, Criminal Case, Complaint, Police, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.