പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴ് പേർ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; നാല് പേർ അറസ്റ്റിൽ
Aug 29, 2021, 21:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാൻചി: (www.kvartha.com 29.08.2021) പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴ് പേർ ചേർന്ന് ലൈംഗീക പീഡനത്തിനിരയാക്കിയതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ റാൻചി ജില്ലയിലാണ് സംഭവം. മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
ആഗസ്ത് 26നാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയെ ബൈകിൽ കയറ്റികൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു. അവിടെ ആറോളം പേർ ഇവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അപകടം മനസിലാക്കിയ പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. കൂട്ട ലൈംഗീക പീഡനത്തിന് ശേഷം പ്രതി തന്നെയാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്.
വീട്ടുകാരോട് പെൺകുട്ടി വിവരങ്ങൾ തുറന്നുപറയുകയും പിറ്റേന്ന് പൊലിസിൽ പരാതി നൽകുകയുമായിരുന്നു. പ്രതികൾ എല്ലാവരും മന്ദർ സ്വദേശികളാണ്. ശനിയാഴ്ച അറസ്റ്റിലായ നാലു പ്രതികളെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി.
SUMMARY: Ranchi: A girl has been allegedly gang abuse by seven boys in Jharkhand’s Ranchi district, police said on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

