പുലര്‍ച്ചെ കാമുകിയുടെ വീട്ടിലെത്തിയ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ 25കാരനെ അടിച്ചുക്കൊന്നു; കാമുകനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന 17വയസുകാരിയും മരിച്ചു
Apr 6, 2020, 16:21 IST
ലഖ്നൗ: (www.kvartha.com 06.04.2020) പുലര്‍ച്ചെ കാമുകിയുടെ വീട്ടിലെത്തിയ കാമുകനെ വീട്ടുകാര്‍ അടിച്ചു കൊന്നു. യുവാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കാമുകിയും മര്‍ദനമേറ്റ് മരിച്ചു. അബ്ദുള്‍ കരീമും(25) ഇയാളുടെ കാമുകിയായ 17 വയസ്സുകാരിയുമാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ സാദത്ത്ഗഞ്ച് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു.
പതിനേഴുകാരിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമും 17 വയസ്സുള്ള പെണ്‍കുട്ടിയും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം രാവിലെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദിച്ചു. അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
Keywords: News, National, India, Lucknow, Love, Killed, Family, Police, Arrested, Hospital, Crime, Girl and Her Lover Killed by Girl's Relatives
പതിനേഴുകാരിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമും 17 വയസ്സുള്ള പെണ്‍കുട്ടിയും തമ്മില്‍ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം രാവിലെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍നിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദിച്ചു. അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.