Killed | വാക് തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'രാവിലത്തെ ചായ കിട്ടാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി'
Dec 20, 2023, 15:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) നിസാര കാര്യത്തിനുണ്ടായ വാക് തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍. രാവിലത്തെ ചായ കിട്ടാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപോര്‍ട്. ഡെല്‍ഹിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തിലെ 50കാരിയായ സുന്ദരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 52കാരനായ ഭര്‍ത്താന് ധരംവീര്‍ അറസ്റ്റിലായി.
അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ (എസിപി) ഗ്യാന്‍ പ്രകാശ് റായ് പറയുന്നത്: ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സുന്ദരിയുടെ കൊലക്ക് കാരണം. രാവിലെ ചായ കൊണ്ടുവരാന്‍ താമസിക്കുമെന്ന് പറഞ്ഞതോടെ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കി. വാക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. ഈ സമയം നാലുപേരും മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് എത്തിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് സുന്ദരിയെ അയല്‍വാസികള്‍ കണ്ടത്.
തുടര്‍ന്ന് ലോകല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. പ്രതി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പിന്നില്‍ നിന്ന് കഴുത്തില്‍ ആക്രമിക്കുകയായിരുന്നു. ഇതാണ് മരണകാരണം. കേസ് രെജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായ് ഗ്യാന്‍ പ്രകാശ് റായ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.