ഭാര്യാ സഹോദരിയുമായി അവിഹിതം; ഒടുവില്‍ യുവതിയെ സ്വന്തമാക്കാന്‍ വ്യാജ മോഷണ ശ്രമം ഉണ്ടാക്കി ഗര്‍ഭിണിയായ 35കാരിയെ ശ്വാസം മുട്ടിച്ചു കൊന്നു; യുവാവ് അറസ്റ്റില്‍
Jan 16, 2020, 13:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 16.01.2020) ഭാര്യാ സഹോദരിയുമായി അവിഹിതം സൂക്ഷിച്ച യുവാവ് ഒടുവില്‍ യുവതിയെ സ്വന്തമാക്കാന്‍ കൂട്ടുകാരുമായി ചേര്‍ന്ന് വ്യാജ മോഷണ ശ്രമം ഉണ്ടാക്കി ഗര്‍ഭിണിയും 35കാരിയുമായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു.സംഭവത്തില്‍ യുവാവിനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ ഭര്‍ത്താവ് ആസിഫ്, രവീന്ദര്‍, സന്ദീപ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്.
മേവാദി ചൗക്കിലെ ബെഹ് ത ഹാസിപൂരിലെ ലോണി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ ജനുവരി 11ന് അര്‍ധരാത്രിയിലാണ് മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ഭാര്യ സമ്രീന്‍ എന്ന 35കാരിയെ കൊലപ്പെടുത്താനായി ഇയാള്‍ വ്യാജ മോഷണശ്രമം ഉണ്ടാക്കുകയായിരുന്നുവെന്നും ഇയാള്‍ക്ക് ഭാര്യാ സഹോദരിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ഭാര്യാ സഹോദരിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഭാര്യയെ ഒഴിവാക്കാനായി അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. മക്കളെ നോക്കാനെന്ന പേരില്‍ ഭാര്യാ സഹോദരിയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നുവെന്നും ഒടുവില്‍ ഭാര്യയെ ഒഴിവാക്കേണ്ടതായി വന്നുവെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
ഇതിനുമുമ്പ് രണ്ട് പ്രാവശ്യം ഭാര്യയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. ഒടുവില്‍ വ്യാജ മോഷണശ്രമം ഉണ്ടാക്കി മോഷ്ടാവ് എന്ന പേരില്‍ വീട്ടില്‍ കടന്ന് യുവതിയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദമ്പതികള്‍ക്ക് ഒരു വയസുള്ള തൈമൂര്‍, ഏഴുവയസുകാരിയായ നമീറ, 12വയസുള്ള ആദിഫ് എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്താന്‍ ഇയാള്‍ മൂന്നുപേരെ നിയോഗിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ആദ്യം ഭാര്യയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ 30,000 രൂപ നല്‍കി രവീന്ദര്‍, സന്ദീപ് എന്നിവരെ നിയോഗിച്ചിരുന്നുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് നിരവധി കേസുകളില്‍ പ്രതിയായ സുനിലിനെ കൊലപാതകത്തിന് നിയോഗിച്ചത്. എന്നാല്‍ ആ ശ്രമവും പരാജയപ്പെട്ടു.
ഈ മൂന്നു സുഹൃത്തുക്കളെ ഉപയോഗിച്ചാണ് ആസിഫ് വ്യാജ കവര്‍ച്ചാ ശ്രമം നടത്തിയത്തിയത്. വീട്ടിലെത്തിയ മൂവരും മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് തോക്ക് ചൂണ്ടി തന്നെ ബന്ദിയാക്കി. ഭാര്യാ സഹോദരന്‍ സുനൈദും (14) മകന്‍ ആതിഫും ഇത് യഥാര്‍ത്ഥമാണെന്നാണ് വിശ്വസിച്ചിരുന്നതെന്നും ആസിഫ് പൊലീസിനോട് പറഞ്ഞു.
ആസിഫിനെയും മറ്റു മൂന്നു സുഹൃത്തുക്കളേയും ഐ പി സി സെക്ഷന്‍ 120-B, 302 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ghaziabad man had extra-marital affair, kills pregnant wife, News, Local-News, Crime, Criminal Case, Murder, Arrested, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.