Incident | റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വന്‍ദുരന്തം 

 
Gas Cylinder Found on Railway Track, Narrowly Averts Disaster
Watermark

Photo Credit: Facebook / Ministry of Railways, Government of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
● പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല
● ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയോടെ അധികൃതര്‍

മൊറാദാബാദ്: (KVARTHA) റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ദന്തേര സ്റ്റേഷനില്‍ നിന്ന് ഒരു കി.മീ അകലെ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് സിലിണ്ടര്‍ കണ്ടെത്തിയത്. ട്രാക്കില്‍ ചുവന്ന നിറത്തിലുള്ള കാലി സിലിണ്ടര്‍ ആണ് കണ്ടെത്തിയത്. ഗുഡ്സ് ട്രെയിന്‍ കടന്നുപോകുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി.

Aster mims 04/11/2022

വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിലിണ്ടര്‍ കണ്ടെത്തിയതിന് പിന്നാലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ജീവനക്കാരും ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തിയെങ്കിലും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള യാതൊരു വിവരവും കണ്ടെത്താനായില്ല.

അടുത്തിടെ റെയില്‍വേ ട്രാക്കില്‍ ഇത്തരം വസ്തുക്കള്‍ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ സൂറത്തില്‍ ട്രാക്കില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും കാന്‍പൂരില്‍ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.

#railwayaccident #gasycylinder #moradabad #railwaysafety #india #uttarpradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script