നേരത്തെ തീരുമാനിച്ചുറപ്പിച്ച പൊലീസ് തിരക്കഥയാണൊ വികാസ് ദുബെയുടെ മരണം? അപകടത്തില്‍പ്പെട്ട കാറിലല്ല പ്രതി ഉണ്ടായിരുന്നത്, ഏറ്റുമുട്ടലില്‍ ദുരൂഹത; വീഡിയോ

 


ADVERTISEMENT


കാണ്‍പൂര്‍: (www.kvartha.com 10.07.2020) കൊടുംകുറ്റവാളിയായ വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന സംഭവത്തില്‍ ദുരൂഹതകള്‍. ഏറ്റുമുട്ടല്‍ കൊലപാതകം പൊലീസിന്റെ തിരക്കഥ അനുസരിച്ച് ഒരുക്കിയതാണെന്ന വാദമാണ് ഒരുവിഭാഗം മുന്നോട്ടുവെക്കുന്നത്. വ്യാജ ഏറ്റുമുട്ടലിന് വഴിയൊരുക്കാനാണ് വികാസ് ദുബെയെയും പൊലീസ് സംഘത്തെയും പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെ വഴിമധ്യേ തടഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ തീരുമാനിച്ചുറപ്പിച്ച പൊലീസ് തിരക്കഥയാണൊ വികാസ് ദുബെയുടെ മരണം? അപകടത്തില്‍പ്പെട്ട കാറിലല്ല പ്രതി ഉണ്ടായിരുന്നത്, ഏറ്റുമുട്ടലില്‍ ദുരൂഹത; വീഡിയോ

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മധ്യപ്രദേശില്‍ നിന്നും വികാസ് ദുബെയുമായുള്ള സംഘം കാണ്‍പൂരിലേക്ക് വരവെ ബര എന്ന സ്ഥലത്ത് വെച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. വാഹനം മറിഞ്ഞ് വികാസ് ദുബെക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. അപകടം സംഭവിച്ച സമയത്തെ ആശയക്കുഴപ്പത്തിന് ഇടയില്‍ വികാസ് ദുബെ പൊലീസുകാരുടെ പിസ്റ്റള്‍ കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വികാസ് ദുബെയെയും കൊണ്ട് പൊലീസ് സംഘത്തിന്റെ മൂന്നുവാഹനം കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ ടോള്‍ബൂത്തില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെട്ട കാറിലല്ല വികാസ് ദുബെ ഉണ്ടായിരുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കൂടാതെ, വികാസ് ദുബെയെയും കൊണ്ടുള്ള വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ രാവിലെ ആറരയോടെ, വഴിമധ്യേ സാചേന്തി ഏരിയയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. വികാസ് ദുബെയെയും സംഘത്തെയും കടത്തി വിട്ട ഉടന്‍തന്നെ പൊലീസ് റോഡ് ബാരിക്കേഡ് വെച്ച് അടയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Keywords:  News, National, India, Uttar Pradesh, Crime, Criminal Case, criminal-participate, Death, Killed, Police, Encounter, Media, Video, Travel, Trending, Gangster Vikas Dubey's Death 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia