Arrested | തലശ്ശേരിയില്‍ വീട് കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം, ലക്ഷങ്ങളുമായി വീട്ടുടമ അറസ്റ്റില്‍

 


ADVERTISEMENT

തലശ്ശേരി: (www.kvartha.com) വീടുകേന്ദ്രീകരിച്ച് മൊബൈല്‍ ഫോണിലൂടെ വന്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയെന്ന പരാതിയില്‍ ലക്ഷക്കണക്കിന് രൂപയുമായി വീട്ടുടമ പൊലീസ് പിടിയില്‍. എരഞ്ഞോളി സ്വദേശി പി ടി ഷാജി(51)യെയാണ് തലശ്ശേരി എസ് ഐ സജേഷ് സി ജോസ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
        
Arrested | തലശ്ശേരിയില്‍ വീട് കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം, ലക്ഷങ്ങളുമായി വീട്ടുടമ അറസ്റ്റില്‍

പ്രതിയില്‍ നിന്ന് 78, 860രൂപയും ബാങ്കില്‍ നിക്ഷേപിച്ച ആറുലക്ഷം രൂപയുടെ അകൗണ്ട് ബുകും പൊലീസ് കണ്ടെടുത്തു. ബാങ്കിലെ പണം തൊണ്ടി മുതലായി കണ്ടു കെട്ടാന്‍ പൊലീസ് നടപടിയാരംഭിച്ചു. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതിക്കായി തിരച്ചില്‍ തുടങ്ങിയതായി പൊലിസ് പറഞ്ഞു.

Keywords:  News, Kerala, Kannur, Top-Headlines, Arrested, Crime, Gambling: House owner arrested with lakhs.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia