Women Arrested | 'ഭര്‍തൃവീട്ടിലെ ദുരിതം കണ്ട് പിതാവ് ജീവനൊടുക്കിയത് 22 കാരിക്ക് വലിയ ആഘാതമായി, ഒരു മാസത്തിനിടെ കുടുംബത്തിലെ 5 പേരെ താലിയം നല്‍കി കൊന്നു'; ബന്ധുക്കളായ 2 യുവതികള്‍ അറസ്റ്റില്‍
Oct 20, 2023, 10:31 IST
മുംബൈ: (KVARTHA) ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ഒരു മാസത്തിനിടെ ഭര്‍ത്താവടക്കം കുടുംബത്തിലെ അഞ്ച് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ 22 കാരിയും ബന്ധുവായ യുവതിയും പൊലീസ് പിടിയിലായി. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗഡ്ചിറോളി ജില്ലയിലാണ് കൃത്യം നടന്നത്. പ്രതികളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ (36) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഘമിത്രയുടെ ഭര്‍ത്താവ് റോഷന്‍, അയാളുടെ അച്ഛന്‍ ശങ്കര്‍, അമ്മ വിജയ, സഹോദരി കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭര്‍തൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ.
വളരെ സാവധാനം മരണത്തിലേക്ക് തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഗാര്‍ഹിക പീഡനവും സ്വത്തുതര്‍ക്കവുമാണ് കൊലപാതകത്തിന് കാരണം.
ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റ സംഘമിത്ര കരയുന്നത് ഒരിക്കല്‍ ശ്രദ്ധയില്‍പെട്ട റോസ രാംടെകെ വിവരം തിരക്കിയിരുന്നു. ദുരിതകഥ സംഘമിത്ര അവരോടു പങ്കുവച്ചു. കൊല്ലപ്പെട്ട കുടുംബവുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്ന റോസയാണ് പ്രതികാരത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒരു മാസമായി നടത്തിയ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇരുവരും ചേര്‍ന്ന് അഞ്ചുപേരെയും വകവരുത്താന്‍ തീരുമാനിച്ചത്.
Keywords: News, National, National-News, Crime, Telangana, Crime-News, Maharashtra News, Gadchiroli News, Village, 2 Women, Plan, 2 Months, Killed, 5 Family Members, Thallium, Police, Accused, Arrested, Gadchiroli village: 2 women plan over 2 months, kill 5 family members using Thallium.

വീട്ടുകാരുടെ എതിര്‍പ് മറികടന്ന് റോഷനെ വിവാഹം കഴിച്ച സംഘമിത്ര ഭര്‍തൃവീട്ടില്‍ നിന്നു നേരിട്ട പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞു. യുവതിയുടെ ഭര്‍തൃവീട്ടിലെ ദുരിതം കണ്ട് അച്ഛന്‍ ജീവനൊടുക്കിയതും അവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും വിവാഹം കഴിച്ചെത്തിയ വീട്ടില്‍ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും വകവരുത്താന്‍ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കി.
കുടുംബത്തിലെ ഓരോ അംഗങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വിഷബാധയേറ്റ് മരിച്ചപ്പോള്‍ സംഘമിത്രയ്ക്ക് മാത്രം കാര്യമായ പ്രശ്‌നങ്ങള്‍ കാണാതെ വന്നതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
കൊലപാതകം എങ്ങനെ നടത്താമെന്ന് ഗൂഗിളില്‍ തിരഞ്ഞ ഇവര്‍ വിഷമുള്ള പൂക്കള്‍ ഓണ്‍ലൈനില്‍ വാങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന തോന്നലില്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഗൂഗിളില്‍നിന്ന് തന്നെയാണ് താലിയം ഭക്ഷണത്തില്‍ കലര്‍ത്തി കൊലപ്പെടുത്താനുള്ള ആശയം ലഭിച്ചത്. അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ നിന്നാണ് ഇവര്‍ താലിയം സംഘടിപ്പിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിലെ ഓരോ അംഗങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വിഷബാധയേറ്റ് മരിച്ചപ്പോള്‍ സംഘമിത്രയ്ക്ക് മാത്രം കാര്യമായ പ്രശ്‌നങ്ങള്‍ കാണാതെ വന്നതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
കൊലപാതകം എങ്ങനെ നടത്താമെന്ന് ഗൂഗിളില്‍ തിരഞ്ഞ ഇവര്‍ വിഷമുള്ള പൂക്കള്‍ ഓണ്‍ലൈനില്‍ വാങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന തോന്നലില്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഗൂഗിളില്‍നിന്ന് തന്നെയാണ് താലിയം ഭക്ഷണത്തില്‍ കലര്‍ത്തി കൊലപ്പെടുത്താനുള്ള ആശയം ലഭിച്ചത്. അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ നിന്നാണ് ഇവര്‍ താലിയം സംഘടിപ്പിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Telangana, Crime-News, Maharashtra News, Gadchiroli News, Village, 2 Women, Plan, 2 Months, Killed, 5 Family Members, Thallium, Police, Accused, Arrested, Gadchiroli village: 2 women plan over 2 months, kill 5 family members using Thallium.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.