ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മകളെ തിരഞ്ഞെത്തിയ പിതാവ് വീട്ടിലുണ്ടായിരുന്ന 2പേരെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; പ്രതി അറസ്റ്റില്‍
Jun 11, 2020, 14:09 IST
ADVERTISEMENT
ജയ്പുര്‍: (www.kvartha.com 11.06.2020) ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മകളെ തിരഞ്ഞെത്തിയ പിതാവ് കാമുകന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരെ കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. രാജസ്ഥാന് ജുന്‍ജുനു സ്വദേശികളായ ദീപക്(20) നരേഷ്(19) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാണ മഹേന്ദ്രഘട്ട് സ്വദേശിയായ അനില്‍ ജാട്ട്(40) ആണ് രണ്ടുപേരെയും വെട്ടിക്കൊന്നത്.
ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ക്രിമിനല്‍ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലും ഹരിയാനയിലും വഞ്ചന, കലാപം, അനധികൃത ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി അഞ്ച് കേസുകളിലാണ് ഇതിനോടകം തന്നെ അനില്‍ പ്രതിയായിട്ടുള്ളത്.
അനിലിന്റെ മകള്‍ സുമന് ജുന്‍ജുനു സ്വദേശിയായ കൃഷ്ണ എന്നയാള്‍ക്കൊപ്പം ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. വിവാഹിതയായ സുമന് ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കാമുകനായ കൃഷ്ണയ്ക്കൊപ്പം പോയത്. ബുഹാന പട്ടണത്തിലെ രംബാസ് ഏരിയയിലെ നരേന്ദ്ര ജാട്ടിനെയായിരുന്നു സുമന് വിവാഹം കഴിച്ചിരുന്നത്. ജൂണ്‍ രണ്ടിനാണ് സുമന് കാമുകനായ കൃഷ്ണയ്ക്കൊപ്പം പോയത്.
സംഭവമറിഞ്ഞ അനില്‍ കൃഷ്ണയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മകള്‍ തിരിച്ചെത്തിയില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ സുമനും കൃഷ്ണയും തിരികെ പോയില്ല. ഇതോടെയാണ് അനില്‍ ഹരിയാണയില്‍നിന്ന് ജുന്‍ജുനുവിലേക്ക് വന്നത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ കൃഷ്ണയുടെ വീട്ടിലെത്തിയ അനില്‍ വീട്ടിലുണ്ടായിരുന്നവരെ അക്രമിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ ഉറങ്ങികിടന്നിരുന്ന കൃഷ്ണയുടെ സഹോദരന് ദീപക്കിനെയും സുഹൃത്ത് നരേഷിനെയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറഞ്ഞത്.

Keywords: Furious over daughter leaving husband for lover, man hacks 2 to death, Jaipur, News, Local-News, Killed, Crime, Criminal Case, Police, Arrested, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.