പെരുമ്പാവൂര്‍ സ്വദേശിയായ ഗോകുല്‍ എറണാകുളത്തെ കഞ്ചാവ് കച്ചവടത്തിന്റെ തലതൊട്ടപ്പനായി മാറിയ സംഭവം സിനിമാക്കഥയെ വെല്ലുന്നത്; ആന്ധ്രാ സ്വദേശിയുമായി ചേര്‍ന്ന് നടത്തി വന്ന ബിസിനസ് പൊലീസ് പൊളിച്ചു
Mar 30, 2022, 12:45 IST
കൊച്ചി: (www.kvartha.com 30.03.2022) സാധാരണക്കാരനായ യുവാവ് വലിയ മാഫിയാ തലവനോ, ഡോണോ ആയി മാറുന്നത് കച്ചവടസിനിമകള്‍ എക്കാലത്തും പരീക്ഷിക്കുന്ന വാണിജ്യ തന്ത്രമാണ്. സിനിമ പോലെ രസകരമായ കഥയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഗോകുലിന്റേതും. വിശാഖപട്ടണത്തെ ജയിലില്‍വച്ച് ആന്ധ്രപ്രദേശ് സ്വദേശി ധര്‍മ്മതേജയെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും ഗോകുലിനെ എറണാകുളം ജില്ലയിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ തലതൊട്ടപ്പനാക്കി മാറ്റി.
കഴിഞ്ഞ മാസം ആന്ധ്രയില്‍ നിന്ന് കൊറിയര്‍ വഴി 30 കിലോ കഞ്ചാവ് കടത്തിയതിന് ഗോകുലിനെയും സുഹൃത്തുക്കളെയും എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സിനിമാ തിരക്കഥയെ വെല്ലുന്ന ജീവിതകഥ േെപാലീസ് അറിയുന്നത്. ചോദ്യം ചെയ്തപ്പോള്‍ ധര്‍മ്മതേജയെ (21) കുറിച്ച് ഗോകുല്‍ വെളിപ്പെടുത്തി. മയക്കുമരുന്ന് സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആന്ധ്രാപ്രദേശില്‍ ശക്തമായ ശൃംഖലയുള്ള കാക്കിനാഡ ജില്ലക്കാരനാണ് ധര്‍മ്മതേജ.
'മൂന്ന് വര്‍ഷം മുമ്പ്, ഇരുവരെയും വിശാഖപട്ടണത്ത് വച്ച് മയക്കുമരുന്ന് കടത്ത് കേസില്‍ പിടിക്കപ്പെട്ടു. ഇരുവരെയും വിശാഖപട്ടണത്തെ സെന്‍ട്രല്‍ ജയിലില്‍ ഒരു സെലിലാണ് താമസിപ്പിച്ചത്. രണ്ട് പേരുടെയും ലക്ഷ്യം ഒന്നായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത സുഹൃത്തുക്കളായി. ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. കൊറിയര്‍ സര്‍വീസാണ് ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗമെന്ന് കണ്ടെത്തി. പാഴ്സലുകള്‍ കൊറിയര്‍ വഴി അയയ്ക്കാന്‍ തീരുമാനിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവര്‍ ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കി' കാക്കിനടയില്‍ നിന്ന് ധര്‍മ്മതേജയെ അറസ്റ്റ് ചെയ്ത എറണാകുളം റൂറല്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ പ്രധാന കഞ്ചാവ് വിതരണക്കാര്‍ ധര്‍മതേജയുടെ സംഘത്തിലെ അംഗങ്ങളാണെന്നും പൊലീസ് കണ്ടെത്തി. 'കേരളത്തിലേക്ക് കഞ്ചാവ് കടത്തുക മാത്രമായിരുന്നില്ല ഇരുവരുടെയും ബിസിനസ്. ഗോകുല്‍ ഇവിടെ നിന്ന് പറഞ്ഞയച്ചവര്‍ക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് മയക്കുമരുന്ന് സംഘടിപ്പിക്കാനും ധര്‍മ്മതേജ സഹായിച്ചു. അതിലൂടെ ഗോകുലും ചെറിയ ലാഭം പങ്കിട്ടു.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതുവരെ ഇരുവരും 1000 കിലോഗ്രാമിലധികം കഞ്ചാവ് കടത്തി. സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തിയതായി ഗോകുലും സുഹൃത്തുക്കളും സമ്മതിച്ചു. കഞ്ചാവ് ചെറുതും വലുതുമായ പൊതികളിലാക്കി വില്‍കാന്‍ ആളുകളുടെ ശൃംഖലയും ഇരുവരും സൃഷ്ടിച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.