സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തുറന്നുപറയാന്‍ ലോക് ഡൗണ്‍ ലംഘിച്ച് യുവാവ് എത്തിയത് 40കിലോമീറ്റര്‍ സഞ്ചരിച്ച്; മദ്യപിച്ച് ലക്കുകെട്ട 27കാരനെ കാണാന്‍ തയ്യാറാകാതെ വീട്ടുകാര്‍; ഒടുവില്‍ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.05.2020) സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തുറന്നുപറയാന്‍ ലോക് ഡൗണ്‍ ലംഘിച്ച് യുവാവ് എത്തിയത് 40കിലോമീറ്റര്‍ സഞ്ചരിച്ച്. മദ്യപിച്ച് ലക്കുകെട്ട 27കാരനെ കാണാന്‍ തയ്യാറാകാതെ വീട്ടുകാര്‍. ഒടുവില്‍ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍.

ഡെല്‍ഹിയിലെ നരേലയിലെ സ്വര്‍ണജയന്തി വിഹാറില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോട്‌ല മുകാര്‍പുര്‍ സ്വദേശിയായ വിക്കി എന്ന 27 കാരനാണ് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തുറന്നുപറയാന്‍ ലോക് ഡൗണ്‍ ലംഘിച്ച് യുവാവ് എത്തിയത് 40കിലോമീറ്റര്‍ സഞ്ചരിച്ച്; മദ്യപിച്ച് ലക്കുകെട്ട 27കാരനെ കാണാന്‍ തയ്യാറാകാതെ വീട്ടുകാര്‍; ഒടുവില്‍ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിച്ചു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

നരേലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു വിക്കി. എന്നാല്‍ ഈ സുഹൃത്ത് ഇപ്പോള്‍ ജയിലിലാണ്. വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. ഇപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

എന്നാല്‍ പ്രണയം വെളിപ്പെടുത്താന്‍ ഇതുവരെയും അവസരം കിട്ടിയില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനും പറ്റാതെയായി. യുവതിയെ കാണാതിരിക്കാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം ഇയാള്‍ വീണ്ടും സുഹൃത്തിന്റെ ഭാര്യയുടെ
വീട്ടിലെത്തി. ഇതിനായി ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് 40 കിലോമീറ്ററാണ് വിക്കി സഞ്ചരിച്ചത്. എന്നാല്‍ മദ്യപിച്ചു ലക്ക് കെട്ട നിലയില്‍ വീട്ടിലെത്തിയ വിക്കിയെ കാണാന്‍ യുവതിയും വീട്ടുകാരും വിസമ്മതിച്ചു.

തുടര്‍ന്ന് വിക്കി വീടിന് പുറത്തു നിന്ന് ദീര്‍ഘ നേരം ബഹളം വച്ചതായി അയല്‍ക്കാര്‍ പറയുന്നു. എന്നിട്ടും യുവതിയോ വീട്ടുകാരോ വാതില്‍ തുറക്കാന്‍ തയ്യാറിയില്ല. ഇതോടെ ഇയാള്‍ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടി വെച്ചു. നെഞ്ചില്‍

വെടിയേറ്റ വിക്കിയെ ഉടന്‍ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടി വെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords:  Friend's wife refuses to elope with him, Delhi man shoots himself in the chest, Local-News, New Delhi, News, Police, Case, Crime, Criminal Case, Injured, Gun attack, Hospital, Treatment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia