മയ്യഴിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നമസ്കാരത്തിനായി ഒത്തുകൂടിയ കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തു
Apr 21, 2020, 13:19 IST
മയ്യഴി: (www.kvartha.com 21.04.2020) ന്യൂമാഹി പെരിങ്ങാടി ജുമാ മസ്ജിദില്‍ പുലര്‍ച്ചെ നിസ്ക്കാരം നടത്തിയതിന് നാലു പേരെ ന്യൂമാഹി പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഇവരെ പ്രത്യേക ആംബുലന്‍സില്‍ കണ്ണൂരിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് അയച്ചു. ലോക് ഡൗണ്‍ ലംഘിച്ചു പ്രാര്‍ത്ഥന നടത്തിയതിന്ന് പൊന്ന്യം നാമത്ത് മുക്കിലെ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് ഷമ്മാസ്, പെരിങ്ങാടി സ്വദേശികളായ പുതിയപുരയില്‍ ഉമ്മര്‍, സനാസില് കെ കെ നൗഷാദ്, റഹ്മത്ത് ഹൗസില്‍ ഇ പി സഖരിയ്യ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ച വകുപ്പുകള്‍ പ്രകാരവും രോഗവ്യാപനം ഉണ്ടാകുമെന്ന അറിവോടു കൂടി പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ നിയമം ലംഘിച്ചതിന് എപ്പിഡമിക്ക് ഡിസീസ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തതെന്നും പിഴക്ക് പുറമെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പൊലീസ് അറിയിച്ചു.
ന്യൂ മാഹി എസ് ഐ രതീഷിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നിരോധിച്ചതാണെന്നും ഇത്തരം ജനദ്രോഹ നടപടികളുണ്ടായാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഐ ജി അശോക് യാദവ് അറിയിച്ചു.
ന്യൂ മാഹി എസ് ഐ രതീഷിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നിരോധിച്ചതാണെന്നും ഇത്തരം ജനദ്രോഹ നടപടികളുണ്ടായാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഐ ജി അശോക് യാദവ് അറിയിച്ചു.
Keywords: Four arrested for violating lock-down, News, Arrested, Crime, Criminal Case, Mosque, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.