

● പയ്യന്നൂർ പിലാത്തറ സി എം നഗറിൽ ഇടമന രവീന്ദ്രൻ ആണ് മരിച്ചത്.
● പൊലീസ് അന്വേഷണം തുടങ്ങി.
● ഭാര്യ സീത നേരത്തെ മരിച്ചു.
പയ്യന്നൂർ: (KVARTHA) മുൻ എഎസ്ഐയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ സി എം നഗറിലെ ഇടമന രവീന്ദ്രനാണ് (72) മരിച്ചത്. താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായിആശുപത്രിയിലേക്ക് മാറ്റി. രവീന്ദ്രന്റെ ഭാര്യ സീത നേരത്തെ മരണപ്പെട്ടിരുന്നു. സൂരജ് കിരണും സരിൻ രാജുമാണ് മക്കൾ.
അതേസമയം, തിരുവമ്പാടിയിലെ പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കടയുടെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ചെരുപ്പുകളും ബാഗുകളും നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സക്കംപാട്ടി സ്വദേശി പോൾ രാജ് എന്ന മുസ്തഫയാണ് മരിച്ചത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്.
#PayyannurNews #KeralaCrime #Suicide #RIP #PoliceInvestigation #LocalNews