ഗ്രാമത്തിലെ 2000 സ്ത്രീകളുടെ വസ്ത്രങ്ങൾ ആറ് മാസത്തേയ്ക്ക് അലക്കികൊടുക്കണം! ജാമ്യത്തിന് രസകരമായ വ്യവസ്ഥയുമായി ബീഹാർ കോടതി

 


മധുബനി: (www.kvartha.com 23.09.2021) ബലാൽസംഗ ശ്രമത്തിന് അറസ്റ്റിലായ പ്രതിക്ക് രസകരമായ ജാമ്യ വ്യവസ്ഥയുമായി ബീഹാർ കോടതി. ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ ആറ് മാസത്തേയ്ക്ക് അലക്കി ഈസ്തിരിയിട്ട് നൽകണമെന്ന ജാമ്യ വ്യവസ്ഥയിൽ അലക്കുകാരനായ ലലൻ കുമാർ (20) കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങി. 

ഗ്രാമത്തിലെ 2000 സ്ത്രീകളുടെ വസ്ത്രങ്ങൾ ആറ് മാസത്തേയ്ക്ക് അലക്കികൊടുക്കണം! ജാമ്യത്തിന് രസകരമായ വ്യവസ്ഥയുമായി ബീഹാർ കോടതി

മധുബനി ജാൻജർപുർ അഡീഷണൽ സെഷൻസ് ജഡ്ജ് അവിനാശ് കുമാറാണ് രസകരമായ ജാമ്യ വ്യവസ്ഥ മുന്നോട്ടുവെച്ചത്. ജാമ്യം ലഭിക്കാൻ തൻ്റെ തൊഴിലുമായി ബന്ധപ്പെട്ട സാമൂഹ്യ സേവനത്തിന് താൻ തയ്യാറാണെന്ന് അഭിഭാഷകനോട് ലലൻ കുമാർ പറഞ്ഞിരുന്നു. ഉറങ്ങിക്കിടന്ന സ്ത്രീയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് ലലൻ കുമാർ അറസ്റ്റിലായത്. 

ലലൻ കുമാറിൻ്റെ ഗ്രാമമായ മജ് ഹുറിൽ ഏതാണ്ട് രണ്ടായിരത്തോളം സ്ത്രീകളാണുള്ളത്. ജാമ്യ വ്യവസ്ഥയറിഞ്ഞ് ഗ്രാമവാസികളായ സ്ത്രീകൾ സന്തോഷത്തിലാണെന്ന് ഗ്രാമസഭ മുഖ്യയായ നസിമ ഖതൂൻ പറഞ്ഞു. ചരിത്രപരമെന്നാണ് നസിമ ഖതൂൻ കോടതിയുടെ ജാമ്യവ്യവസ്ഥയെ വിശേഷിപ്പിച്ചത്.  

SUMMARY: Women in the village said the order had made a positive impact by making crime against women a subject of discussion in their community.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia