SWISS-TOWER 24/07/2023

അബദ്ധത്തില്‍ 2 വയസുകാരനായ മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു; പിതാവ് അറസ്റ്റില്‍

 


ADVERTISEMENT


ഫ്‌ലോറിഡ: (www.kvartha.com 14.10.2021) യുഎസില്‍ അബദ്ധത്തില്‍ 2 വയസുകാരനായ മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. സൂം മീറ്റിങ് നടത്തുന്നതിനിടെയാണ് മാതാവിന് മകന്റെ വെടിയേറ്റത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. 
Aster mims 04/11/2022

ഓഗസ്റ്റ് 11നായിരുന്നു സംഭവം. സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. ഈ സംഭവം മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്ന സഹപ്രവര്‍ത്തക കാണുകയും ഉടനെ പൊലീസ് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. 

അബദ്ധത്തില്‍ 2 വയസുകാരനായ മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു; പിതാവ് അറസ്റ്റില്‍


ഈ സമയം കുട്ടിയുടെ പിതാവായ ആവെരി പുറത്തായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ അപാര്‍ട്‌മെന്റിലെത്തി ലിനിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. 

കുട്ടികള്‍ നടത്തിയ വെടിവയ്പ്പില്‍ ഈ വര്‍ഷം മാത്രം 114 പേരാണ് യുഎസില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.

Keywords:  News, World, International, Crime, USA, Child, Father, Mother, Killed, Police, Meeting, Case, Florida man arrested after toddler fatally shoots woman on Zoom call
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia