SWISS-TOWER 24/07/2023

Arrested | 'ഭിന്നശേഷിക്കാരനായ 5 വയസുകാരന്റെ സ്വര്‍ണ മാല കവര്‍ന്നു; പകരം മുക്കുപണ്ടം അണിയിച്ചു'; അംഗന്‍വാടി അധ്യാപിക അറസ്റ്റില്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ഭിന്ന ശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വര്‍ണമാല കവര്‍ന്നെന്ന കേസില്‍ അംഗന്‍വാടി അധ്യാപിക അറസ്റ്റില്‍. വെളിയനാട് പഞ്ചായത് പരിധിയിലെ അംഗന്‍വാടിയിലെ വര്‍കറായ ശോഭാ സജീവിനെ (49) യാണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്.
              
Arrested | 'ഭിന്നശേഷിക്കാരനായ 5 വയസുകാരന്റെ സ്വര്‍ണ മാല കവര്‍ന്നു; പകരം മുക്കുപണ്ടം അണിയിച്ചു'; അംഗന്‍വാടി അധ്യാപിക അറസ്റ്റില്‍

പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'കുമരങ്കരി കറുത്തേടം വീട്ടില്‍ മനു തോമസിന്റെ അഞ്ചുവയസുകാരനായ ഓടിസം ബാധിച്ച കുട്ടിയുടെ കഴുത്തില്‍ കിടന്നിരുന്ന 10.250 ഗ്രാം തൂക്കമുളള സ്വര്‍ണമാല കവരുകയും ശേഷം അതേ പോലുള്ള മുക്കുപണ്ടം കുട്ടിയുടെ കഴുത്തില്‍ അണിയിക്കുകയുമായിരുന്നു. ഭിന്നശേഷിക്കാരനായതിനാല്‍ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാന്‍ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭയുണ്ടായിരുന്നത്.

മാലയ്ക്കു കൂടുതല്‍ തിളക്കമുള്ളതായിക്കണ്ട് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അംഗന്‍വാടി അധ്യാപികയെ അടക്കം ചോദ്യം ചെയ്‌തെങ്കിലും സംശയത്തിനിട കൊടുക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പിന്നീടു നടത്തിയ വിശദ പരിശോധനയില്‍ വാലടിയിലെ സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തില്‍, മോഷണം പോയ അന്നുതന്നെ മാല പണയം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ശോഭാ സജീവ് പിടിയിലായത്'.

ഇന്‍സ്‌പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍, എസ്‌ഐ മാരായ സഞ്ജീവ് കുമാര്‍, മുരുകന്‍, എഎസ്‌ഐ മാരായ റിജോ, പ്രേംജിത്ത്, സിപിഒമാരായ സുബാഷ്, ജിനു എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Keywords: Five-year-old differently-abled boy's necklace stolen; Teacher was arrested, Stolen, Inspector, Gold, Sub Jail, Remand, Court, Police, Alappuzha, Kerala, News, Malayalam News, Crime News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia