Young man killed | 'തിരക്കേറിയ ചന്തയിൽ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ അഞ്ചംഗ സംഘം അടിച്ചും കുത്തിയും കൊലപ്പെടുത്തി'; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വ്യാഴാഴ്ച ഡെല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗര്‍ മാര്‍കറ്റിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് കുത്തിക്കൊന്നതായി പൊലീസ്. സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഷാപൂര്‍ ജാട്ട് പ്രദേശത്തെ താമസക്കാരനായ മായങ്ക് പന്‍വാര്‍ (25) ആണ് മരിച്ചത്.
                        
Young man killed | 'തിരക്കേറിയ ചന്തയിൽ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ അഞ്ചംഗ സംഘം അടിച്ചും കുത്തിയും കൊലപ്പെടുത്തി'; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പൊലീസ് പറയുന്നത്

'വ്യാഴാഴ്ച ബേഗംപൂര്‍ ഡിഡിഎ മാര്‍കറ്റിലെ മൂന്നാം ഗേറ്റിന് സമീപം ഒരാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാളവ്യ നഗര്‍ പൊലീസിന് വിവരം ലഭിച്ചു. .വിവരമറിഞ്ഞ് ഒരു സംഘം സ്ഥലത്തെത്തി, പരിക്കേറ്റയാളെ വേഗത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടര്‍ന്ന്, എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും പന്‍വാര്‍ മരിച്ചതായി വിവരം ലഭിച്ചു.

വൈകുന്നേരം ഏഴ് മണിയോടെ ഇരുവരും മാളവ്യ നഗറിലെ ബേഗംപൂരിലെ കിലയില്‍ ഇരിക്കുകയായിരുന്നെന്ന് അന്വേഷണത്തിനിടെ മായങ്കിന്റെ സുഹൃത്ത് വികാസ് പന്‍വാര്‍ പറഞ്ഞു. പെട്ടെന്ന്, അജ്ഞാതരായ 4-5 പേര്‍ അവരുടെ അടുത്തേക്ക് വരികയും മായങ്കുമായി വഴക്കിടുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഇരുവര്‍ക്കും നേരെ കല്ലെറിയുകയും പിന്തുടരുകയും ചെയ്തു. പ്രതികള്‍ മായങ്കിനെ ബേഗംപൂരിനടുത്ത് വച്ച് കീഴടക്കുകയും നിരവധി തവണ കുത്തുകയും ചെയ്തു.

മരിച്ചയാളുടെ സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. 48 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, പ്രതികള്‍ തിരക്കേറിയ മാര്‍കറ്റില്‍ മായങ്കിനെ പിന്തുടരുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം'.

Keywords:  Latest-News, National, Top-Headlines, Video, Crime, Murder, Police, Killed, Five men assaulted 25-year-old in crowded Malviya Nagar market as onlookers watch | VIDEO.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia