യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ

 


ADVERTISEMENT

മംഗ്ളുറു: (www.kvartha.com 14.12.2021) നീർമാർഗ പോസ്റ്റ് ഓഫീസ് പരിസരത്ത് കാർ തടഞ്ഞ് യുവാവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചുപേരെ മംഗ്ളുറു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സുനിത് രംഗപാഡെ (19), ഗണേഷ് കപ്പെട്ടു, (23), ചേതൻ ബന്ധുക്കട്ട (21), കീർത്തിരാജ് കടിഞ്ച (23), പ്രീക്ഷിത് പഡു(20) എന്നിവരാണ് അറസ്റ്റിലായത്.
                         
യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ

അഡ്യാർപദവ് സ്വദേശി റിയാസ് അഹ്‌മദ്‌ (34) ആണ് ഈമാസം 10ന് വൈകുന്നേരം അക്രമത്തിന് ഇരയായത്.

അറസ്റ്റിലായവർ ഉൾപെടെ എട്ടു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതായി പറയുന്നത്. തലക്കും കണ്ണിനും സാരമായി പരിക്കേറ്റ റിയാസ് ചികിത്സയിലാണ്.


Keywords:  News, Karnataka, Mangalore, Top-Headlines, Accused, Arrest, Crime, Attack, Case, Police, Hospital, Complaint, Investigates, Five arrested in assault case.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia