കൂട്ടുകാര്‍ തമ്മില്‍ 150 രൂപയുടെ പേരില്‍ തര്‍ക്കം; 28കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 22കാരന്‍ പൊലീസ് പിടിയില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 18.05.2020) പങ്കുകച്ചവടത്തില്‍ പണം പങ്കിട്ടെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി. മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഹുസൈന്‍ ഷെയ്ഖ് (22) പൊലീസ് പിടിയിലായി.

കൂട്ടുകാര്‍ തമ്മില്‍ 150 രൂപയുടെ പേരില്‍ തര്‍ക്കം; 28കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 22കാരന്‍ പൊലീസ് പിടിയില്‍

ഞായറാഴ്ച പകല്‍ മസഗാവോണിലെ ഓറഞ്ച് ഗെയ്റ്റിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട റിയാസും പ്രതിയായ ഹുസൈനും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചാണ് മത്സ്യവില്‍പന നടത്തിയിരുന്നത്. കച്ചവടത്തിന് ശേഷം പണം പങ്കിട്ടെടുക്കുന്നതിനിടെ 150 രൂപയെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്ന് ഹുസൈന്‍, റിയാസിനെ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ എങ്ങനെയാണ് കൊല നടന്നതെന്ന് പൊലീസ് ഇതുവരെയും വിശദീകരിച്ചിട്ടില്ല. ഫെറിയിലുണ്ടായിരുന്ന ബോട്ടിനകത്ത് വച്ചാണ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും കൊലപാതകത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

Keywords:  News, National, India, Police, Case, Killed, Death, Crime, Mumbai, Friends, Arrest, Fisherman Killed Friend After the Dispute Over 150 Rupees
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia