Arrested | നാടുകടത്തപ്പെട്ടവര്‍ക്ക് തിരികെ കുവൈറ്റിലേക്ക് കടക്കാന്‍ ശസ്ത്രക്രിയയിലൂടെ വിരലടയാളത്തില്‍ മാറ്റം വരുത്തി നല്‍കും; നിരക്ക് 25000 രൂപ; 4 അംഗ സംഘം ഒടുവില്‍ കുടുങ്ങി; കേരളത്തിലും ഇടപാടുകാര്‍
Sep 2, 2022, 10:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) നാടുകടത്തപ്പെട്ട തൊഴിലാളികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരുന്നതിന് സഹായിക്കുന്നതിന് വിരല്‍ത്തുമ്പില്‍ 'മാറ്റം വരുത്തുന്ന' റാകറ്റിനെ വലയിലാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്ന്, മല്‍കാജ്ഗിരി സ്‌പെഷ്യല്‍ ഓപറേഷന്‍സ് ടീമും (SOT) ഘട്‌കേസര്‍ പൊലീസും ചേര്‍ന്ന് അന്നോജിഗുഡയിലെ ഒരു ഹോടെല്‍ റൂമില്‍ റെയ്ഡ് നടത്തുകയും 'വിരലടയാള-ശസ്ത്രക്രിയ' നടത്തുന്ന നാല് പേരെ പിടികൂടുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ വിരലിലെ വരകള്‍ മാറ്റിയ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റേഡിയോളജിസ്റ്റും അനസ്തേഷ്യ ടെക്നീഷ്യനും രണ്ട് നിര്‍മാണ തൊഴിലാളികളും അറസ്റ്റിലായവരില്‍ ഉള്‍പെടുന്നു.
പൊലീസ് പറയുന്നതിങ്ങനെ:
ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശികളായ റേഡിയോളജിസ്റ്റ് ജി നാഗ മുനേശ്വര്‍ റെഡ്ഡി (36) അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ എസ് വെങ്കട്ട് രമണ (39), ശങ്കര്‍ റെഡ്ഡി (25), ആര്‍ രാമകൃഷ്ണ റെഡ്ഡി (38) എന്നിവരാണ് അറസ്റ്റിലായവര്‍. പ്രതികള്‍ പിടിയിലാകുമ്പോള്‍ ഇടപാടുകാര്‍ക്കായി കാത്തിരിക്കുകയായിരുന്നു. വിരലടയാള വരകള്‍ മാറ്റുന്നതിനായി രാജസ്താനിലും കേരളത്തിലും കുറഞ്ഞത് 11 ശസ്ത്രക്രിയകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഓരോന്നിനും 25,000 യാണ് ഈടാക്കിയിരുന്നത്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ട വ്യക്തികള്‍ക്ക് ഇവരുടെ ശസ്ത്രക്രിയകള്‍ സഹായകരമായി. വിരലടയാള ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുവരെ മൂന്ന് പേരെ പ്രതികള്‍ കുവൈറ്റിലേക്ക് അയച്ചിട്ടുണ്ട്. രാജസ്താനിലും കേരളത്തിലും അവരുടെ ഇടപാടുകാരെ കണ്ടെത്തല്‍ ശ്രമം തുടങ്ങുകയാണ്.
വിരല്‍ത്തുമ്പിന്റെ മുകളിലെ പാളി മുറിച്ചുമാറ്റിയാണ് ഇവര്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. കോശത്തിന്റെ ഒരു ഭാഗം നീക്കംചെയ്ത് വീണ്ടും തുന്നിക്കെട്ടും. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ മുറിവ് ഉണങ്ങുകയും ഒരു വര്‍ഷത്തേക്ക് വിരലടയാള വരകളില്‍ ചെറിയ മാറ്റം വരുത്തുകയും ചെയ്യും. കുവൈറ്റ് ഇമിഗ്രേഷനില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അത്ര പുരോഗമിച്ചിട്ടില്ലെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇത് മുതലെടുത്ത്, ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടവരും, അനധികൃതയി കഴിഞ്ഞതിന് നാടുകടത്തപ്പെട്ടവരുമായ വ്യക്തികള്‍ വിരലടയാളം മാറ്റം വരുത്തുന്നതിന് ഇവരുടെ സഹായം തേടി.
കൂടാതെ, അവര്‍ ആധാര്‍ കേന്ദ്രത്തില്‍ അവരുടെ താമസ വിലാസം മാറ്റി വിരലടയാളം അപ്ഡേറ്റ് ചെയ്യുകയും കുവൈറ്റിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു. പിന്നീട് പുതിയ വിസയില്‍ കുവൈറ്റിലേക്ക് പോകുന്നു. ഈ പുതിയ വിരലടയാളങ്ങള്‍ ഒരേ അവസ്ഥയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും', രചകൊണ്ട പൊലീസ് കമീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. ഇന്‍ഡ്യന്‍ പീനല്‍ കോഡ് 420, 467, 468, 472, 475, 109, ആധാര്‍ നിയമ പ്രകാരവുമാണ് നാല് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
< !- START disable copy paste -->

ALSO READ:
Keywords: Latest-News, National, Top-Headlines, Arrested, Surgery, Hyderabad, Crime, Investigates, Kerala, World, Job, Fingerprint Surgery, Get New Jobs in Kuwait, Fingerprint Surgery: How a Rs 25,000 Operation Helped Deportees Re-Enter, Get New Jobs in Kuwait.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.