Arrest | സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥ് കഞ്ചാവുമായി പിടിയിൽ

 
Film makeup artist Ranjith Gopinath arrested for cannabis possession.
Film makeup artist Ranjith Gopinath arrested for cannabis possession.

Photo Credit: Instagram/ RG Wayanadan

● രഞ്ജിത്ത് ഗോപിനാഥ് ആർ ജി വയനാട് എന്ന പേരിലും അറിയപ്പെടുന്നു.
● ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
● വാഹന പരിശോധനക്കിടയിൽ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെത്തിയത്.
● എക്സൈസ് വകുപ്പ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.

ഇടുക്കി: (KVARTHA) സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആർ ജി വയനാട് എന്ന പേരിലും അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് അറസ്റ്റിലായത്.

ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട് രഞ്ജിത്ത്. വാഹന പരിശോധനക്കിടയിൽ 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എക്സൈസ് വകുപ്പ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി മൂലമറ്റത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ട്രേഡ്) അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ട്രേഡ്) രാജേഷ് വി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Film makeup artist Ranjith Gopinath was arrested in Idukki for possession of hybrid cannabis. He has worked on several films and was caught during a vehicle check with 45 grams of cannabis.

#RanjithGopinath #MakeupArtist #Cannabis #Arrest #Idukki #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia