SWISS-TOWER 24/07/2023

Leicester violence | ഇന്‍ഡ്യ - പാകിസ്താന്‍ ക്രികറ്റ് മത്സരത്തിന് പിന്നാലെയുണ്ടായ യുകെയിലെ വര്‍ഗീയ സംഘര്‍ഷം: 15 പേര്‍ അറസ്റ്റില്‍

 


ലന്‍ഡന്‍: (www.kvartha.com) വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തതായി യുകെയിലെ ലെസ്റ്റര്‍ഷയര്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 27 പേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഓഗസ്ത് 28ന് പാകിസ്താനെതിരായ ഏഷ്യാ കപ് ടി20 മത്സരത്തില്‍ ഇന്‍ഡ്യ വിജയിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ശനിയാഴ്ച ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ അനധികൃത പ്രതിഷേധ മാര്‍ച് നടത്തിയതിന് ശേഷം കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപോര്‍ട് ചെയ്തു.
            
Leicester violence | ഇന്‍ഡ്യ - പാകിസ്താന്‍ ക്രികറ്റ് മത്സരത്തിന് പിന്നാലെയുണ്ടായ യുകെയിലെ വര്‍ഗീയ സംഘര്‍ഷം: 15 പേര്‍ അറസ്റ്റില്‍

കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ തടയാന്‍ പൊലീസ് ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോകള്‍ കാണിക്കുന്നു. അതിനിടെ പ്രദേശത്തെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതായും പരാതിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കെട്ടിടത്തിന് മുകളില്‍ കയറി കാവി പതാക വലിച്ചെറിയുന്നത് കാണാം.

സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തുന്നതായി ലെസ്റ്റര്‍ പൊലീസ് പറഞ്ഞു. 'മെല്‍ടണ്‍ റോഡിലെ മതപരമായ കെട്ടിടത്തിന് പുറത്ത് ഒരാള്‍ പതാക താഴ്ത്തുന്നത് കാണിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങള്‍ക്കറിയാം. അക്രമം വെച്ചുപൊറുപ്പിക്കില്ല, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു', അധികൃതര്‍ വ്യക്തമാക്കി.

തെറ്റായ വിവരങ്ങളെക്കുറിച്ചും കിംവദന്തികളെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കൂടാതെ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ആളുകളോട് അഭ്യര്‍ഥിച്ചു. അതേസമയം അക്രമത്തില്‍ അധികാരികളില്‍ നിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്‍ഡ്യന്‍ ഹൈക്കമീഷന്‍ തിങ്കളാഴ്ച അറിയിച്ചു.

You Might Also Like:

Keywords:  Latest-News, World, Top-Headlines, England, Violence, Communal Violence, India-Vs-Pakistan, Pakistan, India, Asia-Cup, Arrested, London, Crime, Cricket, Leicester Violence, Fifteen arrested in Leicester disorder operation.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia