Fetus Died | യുഎസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു
Nov 16, 2023, 09:25 IST
വാഷിങ്ടന്‍: (KVARTHA) യുഎസിലെ ചികാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രണ്ടു മാസം ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജി വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അമല്‍ റെജിയെ ചികാഗോ പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. മീരയും ഇരട്ട സഹോദരി മീനുവും ചികാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് മീരയും ഭര്‍ത്താവും യുഎസിലേക്ക് പോയത്. 2019ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. സംഭവം അറിഞ്ഞ് നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.