അമേരിക്കയില്‍ 27 കാരനായ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ആള്‍ എഴുവര്‍ഷത്തിന് ശേഷം അറസ്റ്റിലായി

 


വാഷിങ്ടണ്‍: (www.kvartha.com 13.05.2020) അമേരിക്കയില്‍ 27 കാരനായ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ആള്‍ എഴുവര്‍ഷത്തിന് ശേഷം അറസ്റ്റിലായി. പഞ്ചാബുകാരനായിരുന്ന മന്‍പ്രീത് ഗുനാം സാഹിബ് എന്ന 27 കാരനാണ് എഴുവര്‍ഷങ്ങള്‍ക്കുമുമ്പ് 2013 ഓഗസ്റ്റ് ആറിന് കാലിഫോര്‍ണിയയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. എന്നാല്‍ മുഖംമൂടി ധരിച്ചിരുന്ന കൊലപാതകിയേപ്പറ്റി അന്ന് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

അമേരിക്കയില്‍ 27 കാരനായ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ആള്‍ എഴുവര്‍ഷത്തിന് ശേഷം അറസ്റ്റിലായി

തുടര്‍ന്ന് കേസിന്റെ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മന്‍പ്രീതിന്റെ കൊലപാതകിയെ അവര്‍ കണ്ടെത്തി. ചൊവ്വാഴ്ച ലാസ് വെഗാസ് മെട്രൊപൊളീറ്റന്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയായ സീന്‍ ദൊനോഹെയെ എഫ്ബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട മന്‍പ്രീത് ഗുനാം സിങ് കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹൊയിലെ ഗ്യാസ് സ്റ്റേഷനില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ കൊല്ലപ്പെട്ട സമയത്ത് ഇപ്പോള്‍ അറസ്റ്റിലായ സീന്‍ ദൊനോഹെ ഈ പ്രദേശത്ത് താമസിച്ചിരുന്ന ആളായിരുന്നു. പൊലീസ് റെക്കോര്‍ഡ് പ്രകാരം സംഭവം നടക്കുമ്പോള്‍ കൊലയാളി മുഖം മറച്ചിരുന്നു. മന്‍പ്രീതിനെ വെടിവെച്ച ശേഷം ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

എല്‍ ദൊരാദൊ കൗണ്ടി കോള്‍ഡ് കേസ് ടാസ്‌ക് ഫോഴ്‌സും ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസും ചേര്‍ന്നാണ് കേസന്വേഷണം നടത്തിയത്. 2017ല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

2019ലാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ ഈ വീഡിയോ കാണുകയും സീന്‍ ദൊനോഹെയുമായി ആ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കേസന്വേഷിച്ച എഫ്ബിഐ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

Keywords:  News, World, international, America, Washington, Murder, Death, Indian, Shoot Out, Accused, Police, Arrested, Social Network, Video, Crime, FBI Arrests Man For Killing Indian Man In US Seven Years Ago
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia