Shot | വാഹനപാര്‍കിങ്ങിനെ ചൊല്ലി തര്‍ക്കം; ഡെല്‍ഹിയില്‍ ബിസിനസുകാരനും മകനും വെടിയേറ്റു
Feb 17, 2023, 15:46 IST
ന്യൂഡെല്‍ഹി: (www.kvartha.com) യമുനാ നഗറില്‍ വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ അച്ഛനും മകനും വെടിയേറ്റു. ബിസിനസുകാരനായ വീരേന്ദ്രകുമാര്‍ അഗര്‍വാളിനും മകന്‍ സച്ചിനുമാണ് വെടിയേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സംഭവം അന്വേഷിച്ചുവരികയാണ്. തങ്ങള്‍ക്ക് നേരെ അയല്‍വാസിയായ ആരിഫ് 12 പ്രാവശ്യം വെടിയുതിര്‍ത്തെന്നാണ് സച്ചിന്‍ പൊലീസിന് നല്‍കിയ മൊഴി. വീരേന്ദ്രകുമാറിന് രണ്ട് തവണയും സച്ചിന് ഒരു തവണയും വെടിയേറ്റു. പത്പര്‍ഗഞ്ജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്.
അഗര്‍വാളും കുടുംബവും വിവാഹ ആഘോഷത്തിന് പോയി മടങ്ങിവരികയായിരുന്നു. വീടിനടുത്ത് കാര്‍ പാര്‍ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അയല്‍വാസിയായ ആരിഫ് അവിടെ കാര്‍ ഇട്ടിരിക്കുന്നത് കണ്ടത്. അത് അവിടെ നിന്ന് മാറ്റിയിടാന്‍ പറഞ്ഞതോടെ വഴക്കായി. ചിലരെ കൂടെക്കൂട്ടി ആരിഫ് വഴക്കിന് തുടക്കമിടുകയായിരുന്നു. പിന്നാലെ ഇവര്‍ വീരേന്ദ്രകുമാറിനും മകനും നേരെ വെടിയുതിര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് മേഖലയിലാകെ ഭീതി പടര്‍ന്നിരുന്നു. പ്രതി ആരിഫിനെ ഉടന്‍ പിടികൂടും.
'കഴിഞ്ഞ ദിവസം രാത്രി സച്ചിനും അച്ഛനും വീട്ടിലേക്ക് വരികയായിരുന്നു. പാര്‍ക് ചെയ്യുന്നിടത്ത് ഒരു കാര്‍ തടസ്സമായി ഉണ്ടായിരുന്നു. ആ കാര്‍ മാറ്റിയിടാന്‍ ഉടമസ്ഥനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതിനു തയ്യാറാകാതെ അയാള്‍ അവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു'- വീരേന്ദ്രന്റെ മറ്റൊരു മകനായ സൗരഭ് പറഞ്ഞു.
Keywords: News,National,India,New Delhi,Shot,Crime,Local-News,Police,Accused, Father, Son Shot Over Parking Dispute In Delhi's Yamuna Vihar: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.