വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത 4പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ 47കാരനായ പിതാവ് അറസ്റ്റില്‍; പീഡന വിവരം പുറത്തായത് സ്‌കൂള്‍ അധികൃതരോട് കുട്ടികള്‍ പരാതി പറഞ്ഞതോടെ

 


മലപ്പുറം: (www.kvartha.com 18.01.2020) പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ 47കാരനായ പിതാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് മന:സാക്ഷിയെ നടുക്കുന്ന സംഭവം. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. വര്‍ഷങ്ങളായി പിതാവ് പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു.

സ്‌കൂള്‍ അധികൃതരോട് പെണ്‍കുട്ടികള്‍ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത 4പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ 47കാരനായ പിതാവ് അറസ്റ്റില്‍; പീഡന വിവരം പുറത്തായത് സ്‌കൂള്‍ അധികൃതരോട് കുട്ടികള്‍ പരാതി പറഞ്ഞതോടെ

പത്ത് വയസുകാരി പെണ്‍കുട്ടി കഴിഞ്ഞദിവസം അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. അധ്യാപിക ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെണ്‍കുട്ടികള്‍ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. മദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ പ്രതിയുടെ സുഹൃത്തുക്കള്‍ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Father molests four girl child's arrested in Malappuram, Malappuram, News, Local-News, Molestation, Arrested, Crime, Criminal Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia