കാപ്പി നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ വഴക്കുപറഞ്ഞു; തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിപ്പിച്ചു കൊലപ്പെടുത്തി, കുറ്റം അമ്മയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം, ഒടുവില്‍ പിതാവ് തന്നെ കുടുങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെറുതോണി: (www.kvartha.com 01.08.2017) നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. കുഞ്ഞിന്റെ പിതാവ് മരിയാപുരം പൂതക്കുഴിയില്‍ അനില്‍ (41) ആണ് കുറ്റവാളിയെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്:

ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ ഭാര്യ ഗ്രീഷ്മയുമായി അനില്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇടുക്കി ജംഗ്ഷനിലേക്ക് പോയി. പണി കഴിഞ്ഞ് വന്നപ്പോള്‍ കാപ്പി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു വഴക്ക്. പിന്നീട് ഏഴുമണിയോടു കൂടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ഈ സമയം കാപ്പി ആവശ്യപ്പെട്ട അനിലിനോട് ഗ്രീഷ്മ കുഞ്ഞിന്റെ കരച്ചില്‍ മാറട്ടെയെന്ന് പറഞ്ഞതോടു കൂടി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കാപ്പി നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ വഴക്കുപറഞ്ഞു; തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിപ്പിച്ചു കൊലപ്പെടുത്തി, കുറ്റം അമ്മയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം, ഒടുവില്‍ പിതാവ് തന്നെ കുടുങ്ങി

തുടര്‍ന്ന് കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷം അടുക്കളയിലേക്ക് പോയ ഭാര്യയുമായി അനില്‍ വഴക്ക് തുടര്‍ന്നു. ഗ്രീഷ്മയോട് വീട്ടില്‍ നിന്നും ഇറങ്ങി പോകാനും ആവശ്യപ്പെട്ടു. ഇതോടെ ഗ്രീഷ്മ ഇറങ്ങിപ്പോയി. ഈ സമയം തൊട്ടിലില്‍ കിടന്ന് കുഞ്ഞ് കരയുകയുണ്ടായി. ആദ്യം അനില്‍ തൊട്ടില്‍ ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കൂടി. ദേഷ്യം മൂത്ത അനില്‍ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കാല്‍ത്തള തൊട്ടിലില്‍ ഉടക്കി. ഇതില്‍ കലിപൂണ്ട ഇയാള്‍ കുഞ്ഞിനെ തൊട്ടിലിലേക്ക് തിരികെ ഇട്ട ശേഷം തൊട്ടില്‍ ശക്തിയായി മരക്കതകിന്റെ പാളിയില്‍ ഇടിപ്പിക്കുകയായിരുന്നു.

ഇടിയുടെ, ആഘാതത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍ വീണു. തുടര്‍ന്നിങ്ങോട്ട് അനിലിന്റെ തിരക്കഥയായിരുന്നു അരങ്ങേറിയത്. ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങിയ കുഞ്ഞുമായി ഇയാള്‍ ബന്ധുക്കളേയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. എന്നാല്‍ ഇവിടെ വച്ച് കുട്ടി മരിച്ചു. താന്‍ പുറത്തേക്ക് പോയ സമയം ഗ്രീഷ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പഞ്ചായത്തിലെ സ്വീപ്പറായ ഭാര്യക്ക് ജോലിക്കു പോകുന്നതിന് തടസമായതാണ് കുഞ്ഞിനെ കൊലപ്പെടുത്തുവാന്‍ കാരണമെന്നും നേരത്തെ രണ്ടുതവണ കുഞ്ഞിനെ അപായപ്പെടുത്തുവാന്‍ ഭാര്യ ശ്രമിച്ചിരുന്നതായും, ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഇതേ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കഥകള്‍ മാറി മറിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരുടേയും രണ്ടാമത്തെ വിവാഹബന്ധമാണിത്. പെണ്‍കുഞ്ഞ് പിറന്നതില്‍ അനിലിന് ദേഷ്യമുണ്ടായിരുന്നു. പലപ്പോഴും കുഞ്ഞിനെ എവിടെങ്കിലും കൊണ്ടുപോയി കളയുവാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബിച്ചന്‍ ജോസഫ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Also Read:
കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father charged with murder in death of 4 month old baby, Police, Arrest, hospital, Treatment, Allegation, Wife, Crime, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia