Attack | മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന് കുടുംബത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; വീഡിയോ പുറത്ത്

 
Attack on family for cooking chicken at Kumbh Mela
Attack on family for cooking chicken at Kumbh Mela

Image Credit: X/ Hate Detector Photo1 file name: kumbh-mela-chicken-attack.jpg Photo1 Alt Text: Attack on family for cooking chicken at Kumbh Mela

● 'കുടുംബാംഗങ്ങളെ ഉപദ്രവിച്ചു'
● 'അക്രമികൾ ടെന്റ് നശിപ്പിച്ചു'
● പാചകം ചെയ്ത കോഴിക്കറി പുറത്ത് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ

ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന് കൊണ്ടിരിക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരിൽ ഒരു കുടുംബത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. അക്രമികൾ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും പാചകം ചെയ്ത കോഴിക്കറി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി ലേറ്റസ്റ്റ്ലി വാർത്ത പോർട്ടൽ റിപ്പോർട്ട് ചെയ്‌തു

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു കൂട്ടം ആളുകൾ ടെന്റ് പൊളിക്കുന്നതും പാചകം ചെയ്ത കോഴിക്കറി വലിച്ചെറിയുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും കാണാം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുംഭമേളയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നും ഇത്തരം ഭക്ഷണം കഴിക്കുന്നവരെയും കള്ള് കുടിക്കുന്നവരെയും മഹാകുംഭമേളയിലേക്ക് വരുന്നത് മോദിയും അമിത് ഷായും യോഗിയുമെല്ലാം തടയണമെന്നും  ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവർ ആരായാലും അവർക്കും അതേ ശിക്ഷ ലഭിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

കോടിക്കണക്കിന് ആളുകൾ ഭക്തിപൂർവം പങ്കെടുക്കുന്ന മഹാകുംഭമേളക്കിടെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A family was attacked during the Kumbh Mela for cooking chicken. The assailants physically assaulted them and destroyed their tent, with the incident video going viral.

#KumbhMela #Attack #ChickenCooking #IndiaNews #Prayagraj

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia