Suspicion | കണ്ണൂരിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
                                            
                                            
                                            
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൃത്യമായ അന്വേഷണം നടത്തണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പിതാവ്
● പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അംശം ആന്തരിക അവയവങ്ങളില്‍ ഇല്ലെന്ന് കുടുംബം
കണ്ണൂര്‍: (KVARTHA) കഴിഞ്ഞ ഒക്ടോബര്‍ 19ന് കാണാതായ ചന്ദനക്കാംപാറയിലെ ജോബിഷ് ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് ജോര്‍ജ് വര്‍ഗീസും ബന്ധുക്കളും രംഗത്ത്. മകന്റെ മരണത്തില്‍ ശരിയായ അന്വേഷണം നടന്നില്ലെന്നും ഇത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പിതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 കഴിഞ്ഞ 19ന് താന്‍ ലോണെടുത്ത ആക്‌സിസ് ബാങ്കിന്റെ ഏജന്റിനെ കാണാനെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് കണ്ണൂരിലെത്തിയ ജോബിഷിന്റെ മൃതദേഹമാണ് വളപട്ടണം പുഴയില്‍ കണ്ടെത്തിയത്. 19ന് കാണാതായ ജോബിഷ് 21 വരെ കണ്ണൂരില്‍ തന്നെയുള്ളതായി മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ വ്യക്തമായിട്ടുണ്ട്. ഇത് കുടുംബം പറഞ്ഞിട്ടും ഈ കാര്യത്തില്‍ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ല.

കൂട്ടുകാരന്റെ ബൈക്കുമായാണ് ജോബിഷ് കണ്ണൂരിലെത്തിയത്. ഈ ബൈക്കും കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ജോബിഷിന് മറ്റ് കുടുംബ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അംശം ആന്തരിക അവയവങ്ങളില്‍ ഇല്ലെന്ന് കുടുംബം ആരോപിച്ചു.
മുങ്ങിമരണമായതിനാല്‍ ആത്മഹത്യയെന്ന് നിഗമനത്തിലാണ് കേസ് അന്വേഷിച്ച വളപട്ടണം പൊലീസ്. മകന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പിതാവ് പറഞ്ഞു. ബന്ധുക്കളായ ജോസ്, മോളി വര്‍ഗിസ്, ഡോളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
#KannurNews, #SuspiciousDeath, #FamilyAllegation, #YouthMurder, #Investigation
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                