Cyber Fraud | കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സെറം കംപനി സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി; സിഇഒ അഡാര്‍ പൂനവല്ലയുടെ നമ്പറില്‍ നിന്നുള്ള വ്യാജസന്ദേശത്തില്‍ നഷ്ടമായത് 1 കോടി രൂപ

 


മുംബൈ: (www.kvartha.com) കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യ (SII) കംപനിയുടെ ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ (CEO) അഡാര്‍ പൂനവല്ല എന്ന വ്യാജേന അജ്ഞാതരായ സൈബര്‍ തട്ടിപ്പുകാര്‍ കംപനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 1.35 നും സെപ്റ്റംബര്‍ എട്ടിന് 2.30 നും ഇടയിലാണ് സംഭവം നടന്നത്.
             
Cyber Fraud | കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സെറം കംപനി സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി; സിഇഒ അഡാര്‍ പൂനവല്ലയുടെ നമ്പറില്‍ നിന്നുള്ള വ്യാജസന്ദേശത്തില്‍ നഷ്ടമായത് 1 കോടി രൂപ

ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്ക് അഡാര്‍ പൂനവല്ലയുടെ നമ്പറില്‍ നിന്ന് ചില ബാങ്ക് അകൗണ്ടുകളിലേക്ക് പണം കൈമാറാനുള്ള നിര്‍ദേശങ്ങളടങ്ങിയ വാട്സ്ആപ് സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം കംപനിയുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് ആ അകൗണ്ടുകളിലേക്ക് 1,01,01,554 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.

പണം കൈമാറണമെന്ന് ആവശ്യപ്പെട്ട് പൂനവല്ല അത്തരത്തിലുള്ള സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന് പിന്നീട് കംപനി അധികൃതര്‍ മനസിലാക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. കംപനിയുടെ ഫിനാന്‍സ് മാനജര്‍ സാഗര്‍ കിട്ടൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 419, 420, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

Keywords:  Latest-News, National, Top-Headlines, Cyber Crime, Fraud, Crime, Message, Mumbai, Vaccine, Police, Investigates, CEO Adar Poonawalla, Fake message from CEO Adar Poonawalla's number, Serum Institute duped of Rs 1 crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia