Arrest | തളിപറമ്പില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി വ്യാജദമ്പതികള്‍ അറസ്റ്റില്‍
Apr 19, 2024, 23:27 IST
കണ്ണൂര്‍: (KVARTHA) ദമ്പതികളെന്ന വ്യാജേന ക്വാര്‍ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവതിയും യുവാവും പൊലിസ് റെയ്ഡില്‍ അറസ്റ്റില്‍. തളിപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാര്‍ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ക്വാര്‍ടേഴ്‌സ് റെയിഡ് ചെയ്ത് ഇവരെ പിടികൂടിയത്.
ദമ്പതികളെന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അബ്ദുല്‍ റഹ്മാന്‍ അന്‍സാരി (21), ആസാം സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളുടെ താമസസ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ വന്നു പോകാറുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Keywords: Kannur, Kannur-News, Kerala, News, News-Malayalam-News, Complaint, Ganja, Arrest, police, Crime, Fake couple arrested with ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.