'ഭാര്യയ്ക്ക് ഇഷ്ടമല്ല, ചികിത്സിക്കാൻ പണമില്ല; ആശുപത്രിയിലേക്കെന്ന വ്യാജേന മാതാവിനെ ബൈകിൽ കയറ്റി കൊണ്ടുപോയി പുഴയിലേറിഞ്ഞ് കൊന്നു'; മകനും സുഹൃത്തും അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com 02.04.2022) കർണാടകയിലെ യാദ്ഗിർ ജില്ലയിൽ 60 വയസുള്ള രോഗിയായ മാതാവിനെ 38 കാരൻ പുഴയിലേറിഞ്ഞ് കൊലപ്പെടുത്തിയതായി പൊലീസ്. ഭീമശങ്കർ യാലിമേലി എന്ന യുവാവ് തന്റെ സുഹൃത്തായ മുത്തപ്പ വഡ്ഡറുടെ സഹായത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നാണ് റിപോർടുകൾ.
        
'ഭാര്യയ്ക്ക് ഇഷ്ടമല്ല, ചികിത്സിക്കാൻ പണമില്ല; ആശുപത്രിയിലേക്കെന്ന വ്യാജേന മാതാവിനെ ബൈകിൽ കയറ്റി കൊണ്ടുപോയി പുഴയിലേറിഞ്ഞ് കൊന്നു'; മകനും സുഹൃത്തും അറസ്റ്റിൽ

പൊലീസ് പറയുന്നതിങ്ങനെ: മാതാവ് രാച്ചമ്മ ഷറബന്ന എലിമേലിയെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ കൊണ്ടുപോകാനെന്ന വ്യാജേന ഭീമശങ്കർ ബൈകിൽ കയറ്റി കൊണ്ടുപോയി. എന്നാൽ വഴിയിൽ പ്രതികൾ സ്ത്രീയെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂകിലെ ഹുറസാഗുണ്ടഗിക്ക് സമീപം ഭീമ നദിയിലേക്ക് എറിയുകയായിരുന്നു. ബുധനാഴ്ച സ്ത്രീയുടെ മൃതദേഹം പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിശദമായ അന്വേഷണത്തിന് ശേഷം, ഭീമശങ്കറിനെ പൊലീസ് ചോദ്യം ചെയ്യുകയും ക്രൂരമായ കുറ്റകൃത്യം നടത്തിയതായി സമ്മതിക്കുകയും ചെയ്തു.

രോഗിയായതിനാൽ മാതാവിനെ ഒഴിവാക്കണമെന്ന് ഭാര്യ ആഗ്രഹിച്ചതിനാലാണ് താൻ ഇത്തരമൊരു കൃത്യം നടത്തിയതെന്ന് ഭീമശങ്കർ പറഞ്ഞു. ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഈ വിഷയത്തിൽ താൻ പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു. കൊലപാതകത്തിന് സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്'.

Keywords: News, National, Karnataka, Top-Headlines, Bangalore, Arrested, Treatment, Crime, Facing difficulty in arranging money for treatment, heartless man throws ailing mother into Bhima river.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script