Blast | 'യഹോവ സാക്ഷികള്‍ രാജ്യ വിരുദ്ധര്‍, തിരുത്താന്‍ പലതവണ ശ്രമിച്ചു'; കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളുടെ ഫേസ്ബുക് വീഡിയോ
Oct 29, 2023, 17:52 IST
കൊച്ചി: (KVARTHA) കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളുടെ ഫേസ്ബുക് വീഡിയോ പുറത്ത്. യഹോവ സാക്ഷികള്‍ രാജ്യ വിരുദ്ധരാണെന്നും അവരെ തിരുത്താന്‍ പലതവണ ശ്രമിച്ചതായും മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടാണ് സ്‌ഫോടനം നടത്തേണ്ടി വന്നതെന്നും മണിക്കൂറുകള്‍ മുമ്പുള്ള ലൈവ് വീഡിയോയില്‍ ഇയാള്‍ പറയുന്നു. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ ഈ അകൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.
'ഇപ്പോള്‍ നടന്ന സംഭവവികാസം നിങ്ങള്‍ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ബോംബ് സ്‌ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാല്‍ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്‌ഫോടനം നടത്തിയത്', ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുക് വീഡിയോയില്‍ വ്യക്തമാക്കി.
അതേസമയം, കളമശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. ഇയാള്‍ തന്നെയാണോ ഫേസ്ബുക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മാര്‍ട്ടിന്‍ എന്ന് വ്യക്തമല്ല. യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെ ഞായറാഴ്ച രാവിലെ 9:30 ഓടെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്ഫോടനമുണ്ടായത്.
ഒരു സ്ത്രീ മരിക്കുകയും 52 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ആറു പേരുടെ നില ഗുരുതരമാണെന്നും ഈ ആറു പേരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

Keywords: Facebook Video, Kalamassery Blast, Crime, Kerala News, Dominic Martin, Crime News, Facebook video of Dominic Martin claiming responsibility for Kalamassery blast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.