ആദ്യ ഭാര്യയിലെ മകനെ കൊല്ലാന്‍ ശ്രമിച്ച മുന്‍ മേജറിനും ഭാര്യയ്ക്കും 10 വര്‍ഷം തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആദ്യ ഭാര്യയിലെ മകനെ കൊല്ലാന്‍ ശ്രമിച്ച മുന്‍ മേജറിനും ഭാര്യയ്ക്കും 10 വര്‍ഷം തടവ്
ന്യൂഡല്‍ഹി: ആദ്യ ഭാര്യയിലെ മകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കരസേനയിലെ മുന്‍ മേജറിനും രണ്ടാം ഭാര്യയ്ക്കും ഡല്‍ഹി കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു.  ആദ്യ ഭാര്യയിലെ പ്രായപൂര്‍ത്തിയാകാത്ത  മകനെ കൊല്ലാന്‍ ശ്രമിച്ചതിന് മേജര്‍ ലളിത് ബല്‍ഹാര, ഭാര്യ പ്രീതി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവരും 60,000 രൂപ വീതം പിഴയും ഒടുക്കണം.

2002 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് രണ്ടു വര്‍ഷം മുന്പാണ് ലളിതിന്റെ ആദ്യ ഭാര്യ മരിച്ചത്. സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന ആദ്യ ഭാര്യയുടെ മകന് മൂന്ന് വയസുള്ളപ്പോഴാണ് ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊല്ലാന്‍ ലളിതും പ്രീതിയും ശ്രമിച്ചത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ശേഷം തലയ്ക്കും ശരീര ഭാഗങ്ങള്‍ക്കും മാരകമായ പരിക്കുകളോടെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 17 ഒടിവുകളും സെറിബ്രല്‍ പാഴ്‌സിയും ബാധിച്ച കുട്ടിയുടെ ശാരീരിക ശേഷിയുടെ 90 ശതമാനവും നഷ്ടപ്പെട്ടിരുന്നു.  സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 2009ല്‍ ഡല്‍ഹി ഇരുവരെയും പ്രതികളാക്കി ഡല്‍ഹി പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

SUMMARY:  A former Army major and his second wife were sentenced to 10 years in jail by a Delhi court today for torturing and trying to kill their minor son from the officer's first wife.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia