Arrested | ട്രാന്‍സ്‌ജെന്‍ഡറിന്റെ മൃതദേഹം 2 കഷ്ണങ്ങളാക്കിയ നിലയില്‍; യുവാവ് അറസ്റ്റില്‍; 'കൊലപാതകം ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോള്‍, ആണാണെന്ന് അറിഞ്ഞിട്ട്'

 



ഇന്‍ഡോര്‍: (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 28 മുതല്‍ കാണാതായ മൊഹ്സിന്‍ എന്ന സോയ കിന്നര്‍ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ചയാണ് ഇന്‍ഡോറിലെ സ്‌കീം നമ്പര്‍ 134 ഏരിയയില്‍ പാതി മുറിച്ചുമാറ്റിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുകള്‍ഭാഗം ഇല്ലാത്തതിനാല്‍ ഇരയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

തുടര്‍ന്ന് മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാല്‍, മൂന്ന് ദിവസം മുമ്പ് കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ കാലില്‍ കെട്ടിയ ചുന്നിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ സോയയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ അന്വേഷണം പ്രതി നൂര്‍ മുഹമ്മദിന്റെ വീട്ടിലേക്ക് പൊലീസിനെ നയിച്ചു.

Arrested | ട്രാന്‍സ്‌ജെന്‍ഡറിന്റെ മൃതദേഹം 2 കഷ്ണങ്ങളാക്കിയ നിലയില്‍; യുവാവ് അറസ്റ്റില്‍; 'കൊലപാതകം ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോള്‍, ആണാണെന്ന് അറിഞ്ഞിട്ട്'


മൃതദേഹത്തിന്റെ ബാക്കി ഭാഗം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇതോടെയാണ് കേസിലെ ചുരുള്‍ അഴിഞ്ഞത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന പ്രതി സമൂഹ മാധ്യമം വഴിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പരിചയപ്പെടുന്നത്. നേരിട്ട് കാണുന്നതിന് വേണ്ടി സോയയെ വീട്ടിലേക്ക് ക്ഷണിച്ചു. ലൈംഗികബന്ധം പുലര്‍ത്താനായി നൂര്‍ മുഹമ്മദ് ആവശ്യപ്പെട്ടെങ്കിലും സോയ വിസമ്മതിച്ചു.

ഇതിനിടെ, സോയ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് നൂര്‍ മുഹമ്മദ് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാള്‍ സോയയുടെ മൃതദേഹം രണ്ടായി മുറിച്ച് ഒരു കഷണം ചാക്കില്‍ നിറച്ച് ബൈപാസിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറുഭാഗം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിക്കുകയും ചെയ്യുകയായിരുന്നു. 
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Keywords:  News,National,India,Madhya pradesh,Crime,Killed,Case,Accused,Arrested, Police,Dead Body,Local-News, Eunuch body found in Indore, accused arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia