Electricity Bill scam | 'ഇന്ന് രാത്രി നിങ്ങളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കും'; നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ആളുകളെ പറ്റിക്കാന്‍ പുതിയ തന്ത്രവുമായി സൈബര്‍ തട്ടിപ്പുകാര്‍ എത്തിയിരിക്കുന്നു, സാധാരണഗതിയില്‍, വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ഓര്‍മപ്പെടുത്തുന്ന സന്ദേശം അയക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് മുതലെടുത്താണ് തട്ടിപ്പുകാര്‍ രംഗത്തുവന്നിരിക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ പെട്ടെന്ന് പണമടയ്ക്കാന്‍ സാങ്കേതിക വിദഗ്ധനായ ഒരു വ്യക്തിയെപ്പോലും സ്വാധീനിക്കത്തക്കവിധം ഭീതിജനകമാണ് സന്ദേശം.
                   
Electricity Bill scam | 'ഇന്ന് രാത്രി നിങ്ങളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കും'; നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയുക

ട്വിറ്ററിലെ ഉപയോക്താക്കള്‍ പറയുന്നതനുസരിച്ച്, വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉപയോക്താക്കളെ ഓര്‍മിപ്പിക്കുന്ന സന്ദേശം സാധാരണയായി വാട്‌സ്ആപ് അല്ലെങ്കില്‍ എസ്എംഎസ് വഴിയാണ് അയയ്ക്കുന്നത്. സന്ദേശത്തില്‍ തട്ടിപ്പുകാരന്റെ ഫോണ്‍ നമ്പര്‍ അടങ്ങിയിരിക്കുന്നു. ഗുജറാത്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ എന്നിവയുള്‍പെടെയുള്ള നഗരങ്ങളില്‍ നിന്ന് വൈദ്യുതി തട്ടിപ്പുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.

'പ്രിയ ഉപഭോക്താവേ, കഴിഞ്ഞ മാസത്തെ ബില്‍ അടയ്ക്കാത്തതിനാല്‍ നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഇന്ന് രാത്രി 8:30 ന് വിച്ഛേദിക്കും. 8293483792 എന്ന നമ്പറില്‍ ഞങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക. നന്ദി', ഇതാണ് പ്രചരിക്കുന്ന സന്ദേശം. വൈദ്യുതി ബോര്‍ഡുകളിലൊന്നും പെടാത്ത റാന്‍ഡം ഫോണ്‍ നമ്പറില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നത്. നിരപരാധികളെ കബളിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ അയക്കുന്ന ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര സൈബര്‍ സെല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സന്ദേശം ഭയപ്പെടുത്തുന്നതാണ്, വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറന്നുപോയ മിക്ക ആളുകളും അതില്‍ വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇതൊരു തട്ടിപ്പും അപകടകരമായ കെണിയുമാണെന്ന് അറിയുക. ഈ 'ഇലക്ട്രിസിറ്റി ഓഫീസറുടെ' നമ്പറിലേക്ക് അബദ്ധത്തില്‍ പോലും വിളിക്കരുത്, ഇത് നിങ്ങളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ചോര്‍ത്തുകയും, ബാങ്ക് അകൗണ്ടിനെ ബാധിക്കുകയും ചെയ്യും.

Keywords : Latest-News, National, Top-Headlines, Electricity, Alerts, Scam, Cyber Crime, Crime, WhatsApp, Criminal Case, Social Network, Social-Media, Electricity Bill Scam Alert, Electricity Bill scam alert: Beware of WhatsApp message asking you to clear your bill.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia