DNA Result | ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

 


പത്തനംതിട്ട: (www.kvartha.com) ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിനി പത്മയാണെന്ന് തിരിച്ചറിഞ്ഞു. പത്മത്തിന്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, മൃതദേഹം വിട്ടുനല്‍കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

DNA Result | ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

ഇലന്തൂര്‍ നരബലിയില്‍ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പത്തരയോടെയാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. ഇതിനുശേഷം ഭഗവല്‍ സിംഗിനെ മാത്രം മറ്റൊരു ജീപില്‍ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

DNA Result | ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്


റോസ്‌ലിന്റെ ശരീരം കഷണങ്ങള്‍ ആക്കാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ കണ്ടെടുത്തു. ഇറച്ചി വെട്ടുന്ന കത്തികള്‍ക്ക് സമാനമായ കത്തികളാണ് കണ്ടെത്തിയത്. റോസ്ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമില്‍ താഴെയുളള്ള മോതിരം ധനകാര്യ സ്ഥാപനത്തില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

You Might Also Like:

Keywords:  News, Kerala, State, Top-Headlines, Trending, Case, Crime, Police, Elanthoor human sacrifice case: DNA result out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia