Phone Surveillance | പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്; പിന്നാലെ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍
Phone Surveillance | പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്; പിന്നാലെ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍


● പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയെന്നും ആരോപണം
● മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ക്ക് ഡിജിപിയുടെ ചുമതല നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം
● ഡിജിപി നിയമനത്തിന് മൂന്നംഗ പാനല്‍ സമര്‍പ്പിക്കാനും കമ്മിഷന്റെ നിര്‍ദേശം
മുംബൈ: (KVARTHA) പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ഫോണ്‍ ചോര്‍ത്തലില്‍ കോണ്‍ഗ്രസ് ഡിജിപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പുനെ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാര്‍ഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് സൂചിപ്പിച്ചിരുന്നു. മാത്രമല്ല, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
പരാതി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ക്ക് ഡിജിപിയുടെ ചുമതല നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനല്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
#ElectionCommission #MaharashtraElection #PhoneSurveillance #RashmiShukla #Congress