Arrested | ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയ്ക്ക് കുത്തേറ്റു; റിസോര്‍ട് ജീവനക്കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



പനാജി: (www.kvartha.com) ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയ്ക്ക് കുത്തേറ്റു. പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് വിദേശ വനിതയെ കുത്തിപരുക്കേല്‍പിച്ചെന്നാണ് റിപോര്‍ട്. വടക്കന്‍ ഗോവയിലെ പെര്‍നെം നഗരത്തില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വിനോദസഞ്ചാരത്തിനെത്തിയ 29 കാരിയായ ഡച് സ്വദേശി യൂറികോക്കാണ് പരുക്കേറ്റത്. 
Aster mims 04/11/2022

സംഭവത്തില്‍ ഒരു റിസോര്‍ട് ജീവനക്കാരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. 27 കാരനായ പ്രതി ഉത്തരാഖണ്ഡ് സ്വദേശിയാണെന്നും രണ്ട് വര്‍ഷത്തോളമായി റിസോര്‍ടില്‍ ജോലി ചെയ്യുകയാണെന്നും ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

പൊലീസ് പറയുന്നത്: വിദേശ വനിതയെ ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് ഇത് തടയാനെത്തിയ ആളേയും ജീവനക്കാരന്‍ കുത്തിപരുക്കേല്‍പിച്ചു. അഭിഷേക് വര്‍മ്മ എന്നയാളാണ് അറസ്റ്റിലായത്. ടെന്റിനുള്ളിലേക്ക് റിസോര്‍ട് ജീവനക്കാരന്‍ കയറിവരികയും ആക്രമിക്കുകയുമായിരുന്നു. 

രാജസ്താനും മുംബൈയും സന്ദര്‍ശിച്ചശേഷമാണ് താന്‍ സംസ്ഥാനത്ത് എത്തിയതെന്ന് യാത്രക്കാരി പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞ് വാതിലുകളില്ലാത്ത ടെന്റിനുള്ളില്‍ ഉറങ്ങാന്‍ പോയെന്നും പുലര്‍ചെ 2 മണിയോടെ, ആരോ ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷമാണ് താന്‍ ഉണര്‍ന്നതെന്നും യുവതി പറഞ്ഞു. ഈ സമയം, ഒരാള്‍ തന്റെ കട്ടിലിന് ചുറ്റുമുള്ള കൊതുക് വല നീക്കംചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടു.

നിലവിളിച്ചപ്പോള്‍ ആ മനുഷ്യന്‍ മിണ്ടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി, അല്ലെങ്കില്‍ അവന്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അയാള്‍ വിരല്‍ അവളുടെ വായ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ശേഷം അവള്‍ അവനെ ശക്തമായി കടിച്ചുകൊണ്ട് സഹായത്തിനായി നിലവിളിക്കുകയായിരുന്നു.

Arrested | ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയ്ക്ക് കുത്തേറ്റു; റിസോര്‍ട് ജീവനക്കാരന്‍ അറസ്റ്റില്‍


യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരനെയും പ്രതി കുത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് വീണ്ടും കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്കും പരുക്കേറ്റു. 

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Keywords:  News, National, India, Goa, Attack, Crime, Accused, Arrested, Police, Foreign, Top-Headlines, Dutch tourist molested, stabbed at Goa resort; Staff arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script