Secret Out | മദ്യലഹരിയില്‍ പുറത്തുവന്നത് 30 വര്‍ഷം മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകങ്ങള്‍; 49 കാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മദ്യം അകത്തുചെന്നതോടെ പിടിക്കപ്പെടില്ലെന്ന ആത്മധൈര്യം കൂടിയതോടെ മൂന്നു പതിറ്റാണ്ടു മുന്‍പ് നടത്തിയ ഇരട്ട കൊലപാതകങ്ങളെയും കവര്‍ചയെയും കുറിച്ച് വെളിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ അവിനാഷ് പവാര്‍ (49) എന്നയാളാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 30 വര്‍ഷം പിന്നിട്ട സ്ഥിതിക്ക് ഇനി ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസവും മദ്യപാന ശീലവുമാണ് ഒടുവില്‍ അവിനാഷിനെ കുരുക്കിയത്. 
Aster mims 04/11/2022

ഡെപ്യൂടി പൊലീസ് കമിഷനര്‍ രാജ് തിലക് റോഷന്‍ പറയുന്നത്: താന്‍ നടത്തിയ കവര്‍ചാശ്രമത്തെയും ഇരട്ട കൊലപാതകങ്ങളെയും കുറിച്ച് ഒരു മദ്യപാന സദസിലാണ് പ്രതി തുറന്നുപറഞ്ഞത്. 30 വര്‍ഷം മുന്‍പ് മുംബൈയിലെ ലോണാവാലയിലാണ് പ്രതി ഇരട്ട കൊലപാതകങ്ങള്‍ ചെയ്തത്. ഇയാള്‍ ലോണാവാലയില്‍ ഒരു കട നടത്തിയിരുന്നു. അതിനു സമീപത്തു താമസിച്ചിരുന്ന ദമ്പതികളെയാണ് കവര്‍ചാശ്രമത്തിനിടെ കൊലപ്പെടുത്തിയത്. അവിനാഷാണ് കടയോടു ചേര്‍ന്നുള്ള വീട്ടില്‍ കവര്‍ച നടത്താന്‍ പദ്ധതിയിട്ടതും രണ്ടു പേരെ സഹായികളായി കൂട്ടിയതും. കവര്‍ചാശ്രമത്തിനിടെ ദമ്പതികളെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനുശേഷം സ്ഥലം വിട്ട ഇയാള്‍, അമിത് പവാര്‍ എന്നു പേരു മാറ്റിയിരുന്നു. കൊലപാതകം നടത്തുന്ന സമയത്ത് അവിനാഷിന് 19 വയസ് മാത്രമായിരുന്നു പ്രായം. ഒരു മദ്യപാന സദസിലാണ് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് ഇയാള്‍ മദ്യലഹരിയില്‍ തുറന്നുപറഞ്ഞത്. ഇതേക്കുറിച്ച് വിവരം ലഭിച്ച മുംബൈ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

1993 ഒക്ടോബറിലാണ് അവിനാഷ് പവാറും മറ്റു രണ്ടു പേരും ചേര്‍ന്ന് ഇരട്ട കൊലപാതകം നടത്തിയത്. 55 വയസുള്ള പുരുഷനെയും ഇയാളുടെ 50 വയസുള്ള ഭാര്യയെയുമാണ് അവിനാഷും സംഘവും കൊലപ്പെടുത്തിയത്. ലോണാവാലയിലെ ദമ്പതികളുടെ വീട്ടില്‍ കവര്‍ച നടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു കൊലപാതകം.

അവിനാഷിന്റെ കൂട്ടാളികളെ പൊലീസ് പിടികൂടിയെങ്കിലും, അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവിനാഷ് രക്ഷപ്പെടുകയായിരുന്നു. സ്വന്തം അമ്മയെയും ഉപേക്ഷിച്ച് അവിനാഷ് പിന്നീട് ഡെല്‍ഹിയിലെത്തി. അവിടെനിന്ന് ഇയാള്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തി. അവിടെ അമിത് പവാര്‍ എന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സും സ്വന്തമാക്കി. പുതിയ പേരില്‍ ഇയാള്‍ ആധാര്‍ കാര്‍ഡ് പോലും സ്വന്തമാക്കിയിരുന്നു. പിന്നീട് വിവാഹിതനുമായി. 

ഔറംഗാബാദില്‍നിന്ന് പിന്നീട് പ്രിംപ്രിചിന്‍ച്വാദ്, അഹ് മദ് നഗര്‍ എന്നിവിടങ്ങളിലേക്കും ഇയാള്‍ പോയി. ഒടുവില്‍ മുംബൈയിലെ വിഖ്രോലിയില്‍ താമസിച്ചു വരുമ്പോഴാണ് മദ്യപാന സദസില്‍വച്ച് മദ്യലഹരിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇയാള്‍ക്ക് കെണിയായത്. ഇതേക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സംഘം അവിനാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് മറ്റു രണ്ടു പേരെ പിടികൂടിയെങ്കിലും പവാര്‍ രക്ഷപെടുകയായിരുന്നു. ഇയാള്‍ പിന്നീട് പേരു മാറ്റി മറ്റൊരിടത്തേക്ക് പോയി. ഇയാളെ വിഖ്രോലിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരട്ട കൊലപാതകത്തില്‍ കലാശിച്ച അന്നത്തെ കവര്‍ചാ ശ്രമത്തിനുശേഷം അവിനാഷ് ഒരിക്കലും ലോണാവാല സന്ദര്‍ശിച്ചിരുന്നില്ല. മാത്രമല്ല, സ്വന്തം അമ്മയെയോ ബന്ധുക്കളെയോ പോലും ഇയാള്‍ ഒരിക്കല്‍പ്പോലും സന്ദര്‍ശിച്ചിരുന്നില്ല. 

Secret Out | മദ്യലഹരിയില്‍ പുറത്തുവന്നത് 30 വര്‍ഷം മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകങ്ങള്‍; 49 കാരന്‍ പിടിയില്‍


Keywords:  News, National, National-News, Crime, Crime-News, Mumbai, Alcohol, Double Murder, Robbery, Crime Branch, Drunk On Liquor And Confidence, Man Spills Details Of 3-Decade-Old Murder.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia