ഫാക്ടറിയിൽ നിന്നും 90 കോടിയുടെ നിരോധിത മരുന്നുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഫാൽ: (www.kvartha.com 02.09.2021) മണിപൂരിലെ ഇംഫാൽ ജില്ലയിൽ നിന്നും 90 കോടിയുടെ നിരോധിത മരുന്നുകൾ  പിടികൂടിയതായി പൊലിസ്. യൈരിക് പൊക് തുലിഹൽ അവാംഗ് ലീകെയ് ഏരിയയിലെ ഫാക്ടറിയിൽ നിന്നുമാണ് മരുന്നുകൾ പിടികൂടിയതെന്ന് ഇംഫാൽ ഈസ്റ്റ് എസ് പി എൻ ഹെരോജിത് സിംഗ് അറിയിച്ചു. ഒരു പൊലിസ് ഹെഡ് കോൺസ്റ്റബിളിൻ്റെ വസതിയിലാണ് ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്.  
Aster mims 04/11/2022

ഫാക്ടറിയിൽ നിന്നും 90 കോടിയുടെ നിരോധിത മരുന്നുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബുധനാഴ്ചയാണ് ഫാക്ടറിയിൽ പൊലിസ് പരിശോധന നടന്നത്. 400 കിലൊ നിരോധിത മരുന്നുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഫാക്ടറി ഉടമയായ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 

അന്താരാഷ്ട്ര മാർകെറ്റിൽ 90 കോടി രൂപ വില വരുന്നതാണ് പിടികൂടിയ മരുന്നുകൾ. തുടർ നടപടികൾക്കായി പിടിച്ചെടുത്ത മരുന്നുകൾ ആൻഡ്രോ പൊലിസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. 

SUMMARY: A police team raided the factory on Wednesday and seized 400 kg of contraband narcotic drugs. The team also arrested two persons including the head constable, the SP said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia