Arrested | റെയില്‍വേ സ്റ്റേഷനില്‍ ലഹരിമരുന്ന് വേട്ട; ദമ്പതികള്‍ ഉള്‍പെടെ 3 പേര്‍ കുടുങ്ങി

 


കണ്ണൂര്‍: (www.kvartha.com) തലശേരി റെയില്‍വെ സ്റ്റേഷനില്‍ 100 ഗ്രാം ബ്രൗണ്‍ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്ന് പേര്‍ പിടിയില്‍. വെളളിയാഴ്ച രാവിലെ എട്ടരയോടെ ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാരെ കേന്ദ്രീകരിച്ച്
പൊലീസ് തലശേരി റെയില്‍വേ എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് യൂനുസ് (32), ഭാര്യ റശീദ, സുജീഷ് (33) എന്നിവര്‍ പിടിയിലായത്.
             
Arrested | റെയില്‍വേ സ്റ്റേഷനില്‍ ലഹരിമരുന്ന് വേട്ട; ദമ്പതികള്‍ ഉള്‍പെടെ 3 പേര്‍ കുടുങ്ങി

പ്രിന്‍സിപല്‍ എസ്‌ഐ സി ജയനും എഎസ്പിയുടെ സ്പെഷ്യല്‍ സംഘവും ലഹരി വിരുദ്ധ സേനയുമാണ് മംഗ്ളൂറില്‍ നിന്നും മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടിയത്. പരിശോധനയ്ക്കിടെ റശീദ ബോധരഹിതയായിനെ തുടര്‍ന്ന് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂനുസിന്റെയും സുജീഷിന്റെയും ബാഗില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. റശീദയില്‍ നിന്ന് 50,000 രൂപയും പിടിച്ചെടുത്തു. വൈകീട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ നടപടികള്‍. വടകര നാര്‍കോടിക് കോടതിയില്‍ നടക്കും. വന്‍കിടലഹരി റാകറ്റുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Drugs, Arrested, Railway, Drugs seized; three held.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia