Murders | കണ്ണൂരിനെ നടുക്കി ലഹരിക്കൊലകള്‍; ആശിഫ് വധക്കേസില്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ്
Jan 8, 2023, 22:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ലഹരിക്കൊലകള്‍ കണ്ണൂര്‍ ജില്ലയുടെ ഉറക്കം കെടുത്തുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ ചിറക്കുനിയില്‍ ആഇശ ഹൗസില്‍ ആശിഫിനെ (28) വാക് തര്‍ക്കവും പിടിവലിയും നടക്കുന്നതിനിടെയില്‍ അനുജന് അഫ്സല് കുത്തിക്കൊലപ്പെടുത്തിയെന്ന സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ച ആശിഫുമായി അഫ്സല് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും ഇതിനിടെ അഫ്സലിന്റെ കൈപിടിവലിക്കിടെ മുറിഞ്ഞുവെന്നും പ്രകോപിതനായ അഫ്സല് കത്തി ഉപയോഗിച്ച് ആശിഫിന്റെ വയറില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിലവിളികേട്ട നാട്ടുകാരാണ് ആശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയാണ് ആശിഫ് മരിച്ചത്. അഫ്സലിനെ ധര്‍മടം പൊലീസ് അറസ്റ്റുചെയ്തു. അഫ്സല് കുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുത്തിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ അഫ്സലിനെ തലശേരി നഗരത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആശിഫ് പ്ലംബര്‍ തൊഴിലാളിയാണ്. വീട്ടില്‍ നിന്നു അധികദിവസവും ബഹളം കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. മദ്യപിച്ചെത്തുന്ന ആശിഫ് സ്ഥിരമായി ബഹമുണ്ടാക്കുക പതിവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ധര്‍മടം പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ടും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇതേ ചൊല്ലി ആശിഫും അഫ്സലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
പരേതനായ അശ്റഫ് - എംപി ഫൗസിയ ദമ്പതികളുടെ മകനാണ് ആശിഫ്.
മറ്റുസഹോദരങ്ങള്‍: അര്‍ശാദ്, അജിനാസ്, ഫാത്വിമ.
അഫ്സലിനെ തിങ്കളാഴ്ച രാവിലെ തലശേരി കോടതിയില്‍ ഹാജരാക്കുമെന്ന് ധര്‍മടം പൊലീസ് അറിയിച്ചു. ഒന്നര മാസം മുന്‍പാണ് തലശേരി കൊടുവളളിയില്‍ ലഹരി വില്പനയെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഇരട്ടക്കൊലപാതകം നടന്നത്. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്. തലശേരിയില്‍ ചേറ്റംകുന്നില്‍ പൂവനാഴി ശമീര്‍, ബന്ധു ഖാദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട ഇരുവരും. സംഭവത്തില്‍ 11 പ്രതികള്‍ റിമാന്‍ഡിലാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Murder, Crime, Assault, Drugs, Police, Investigates, Drug-related murders are on rise.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.